F പൂരക്കളി മറത്തുകളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള പൂരക്കളി അക്കാദമിയുടെ 2018 - 19 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു; 48 പേർ അവാർഡിന് അർഹരായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 27, 2021

പൂരക്കളി മറത്തുകളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള പൂരക്കളി അക്കാദമിയുടെ 2018 - 19 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു; 48 പേർ അവാർഡിന് അർഹരായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 



 പയ്യന്നൂർ : പൂരക്കളി - മറത്തുകളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള പൂരക്കളി അക്കാദമിയുടെ 2018 - 19 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു; 48 പേർ  അവാർഡിന് അർഹരായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സമഗ്രസംഭാവന, ഫെല്ലോഷിപ്പ്,ഗുരുപൂജ പുരസ്കാരം,യുവപ്രതിഭ പുരസ്കാരം,ഗ്രന്ഥ രചന പുരസ്കാരം തുടങ്ങിയ നിലയിലാണ് അവാർഡ് ദാനം ചെയ്യുന്നത്.


 സമഗ്രസംഭാവനയ്ക്ക് 25,000 രൂപയും ഫെലോഷിപ്പിന് 15000 രൂപയും മറ്റുള്ളവയ്ക്ക് 10000 രൂപയുമാണ് അവാർഡ് തുക.


 *സമഗ്രസംഭാവന*


കഴിഞ്ഞ 65 വർഷമായി കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ മറത്തുകളി രംഗത്ത് നിറസാന്നിധ്യമായ കാസർകോട് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തിലെ വലിയപറമ്പകടപ്പുറം സ്വദേശി  *കെ വി പൊക്കൻ പണിക്കർ* ആണ് സമഗ്രസംഭാവനക്കുള്ള 2018 - 19 വർഷത്തെ അവാർഡിന് അർഹനായത്.


 *ഫെല്ലോഷിപ്പ് മറത്തുകളി*


 കഴിഞ്ഞ 54 വർഷമായി പൂരക്കളി മറത്തുകളി രംഗത്തെ സജീവ സാന്നിധ്യമായ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ പെരളം സ്വദേശി  *കെ കുഞ്ഞമ്പു പണിക്കർ* ആണ് മറത്തുകളി ഫെലോഷിപ്പ് അവാർഡിന് അർഹനായത്.


 *ഫെല്ലോഷിപ്പ് പൂരക്കളി*


 കഴിഞ്ഞ 60 വർഷമായി കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രത്തിൽ പൂരക്കളി അഭ്യസിച്ചും പഠിപ്പിച്ചും ഇന്നും നിറസാന്നിധ്യമായ  കാസർഗോഡ്  ജില്ലയിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ  കണ്ണംകുളം  സ്വദേശി  *കാട്ടാമ്പള്ളി നാരായണൻ* ആണ് പൂരക്കളി ഫെല്ലോഷിപ്പിന് അർഹനായത്.


 *മറത്തുകളി അവാർഡ്*


 ■കാസർഗോഡ് ജില്ലയിലെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ അയ്യങ്കാവിൽ സ്വദേശി   *കെ വി കൃഷ്ണൻ പണിക്കർ*


■കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ കയനി സ്വദേശി *കെ ലക്ഷ്മണൻ പണിക്കർ*


■ കാങ്കോൽ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്തിലെ നാർക്കൽ സ്വദേശി *മോഹനൻ പണിക്കർ*


■ കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിലെ കുതിരുമ്മൽ സ്വദേശി *പി തമ്പാൻ പണിക്കർ*


■ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ കൊയോങ്കര സ്വദേശി *കെ വി കൃഷ്ണൻ പണിക്കർ*


 തുടങ്ങിയവർ മറത്തുകളി രംഗത്തെ അവാർഡിന് അർഹരായി


 *അവാർഡ് പൂരക്കളി*


■ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കൊഴുമ്മൽ സ്വദേശി *കുറ്റിപ്പുറത്ത് വെളുത്തമ്പു*


 ■പയ്യന്നൂർ മമ്പലം സ്വദേശി *എൻ  കുഞ്ഞിക്കോരൻ*


■ കാസർഗോഡ് ജില്ലയിലെ തുരുത്തി സ്വദേശി *ഇടയിലെ വീട്ടിൽ ചെറിയ കുഞ്ഞി*


■ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ പോടോതുരുത്തി സ്വദേശി *കാര്യമ്പു*


■പടന്ന ഗ്രാമ പഞ്ചായത്തിലെ തൈക്കാട് സ്വദേശി *കെ വി നാരായണൻ*


■ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കടന്നപ്പള്ളി കിഴക്കേക്കര സ്വദേശി *കെ പി ദാമോദരൻ*


■ ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ വയലപ്ര സ്വദേശി *പരത്തി കുഞ്ഞിക്കണ്ണൻ*


■ അജാനൂർ ഗ്രാമപഞ്ചായത്ത് ചിത്താരി സ്വദേശി *അമ്പാടി പി പി*


 ■ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ ആലുങ്കാൽ സ്വദേശി *അമ്പു മണിയറംകൊത്തി*


■ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ തെരു സ്വദേശി *അച്യുതൻ പണിക്കർ കെ*


■പയ്യന്നൂർ വെള്ളൂർ സ്വദേശി *പിലാക്കൽ കൃഷ്ണൻ*


■ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ കൊയോങ്കര സ്വദേശി  *ടി ദാമോദരൻ*


■ കാസർഗോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തിലെ മുള്ളേരിയ സ്വദേശി *കുഞ്ഞിക്കണ്ണൻ പണിക്കർ*


■ കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിലെ അടോട്ട് സ്വദേശി *വി വി കുഞ്ഞിക്കണ്ണൻ*


■ കാസർഗോഡ് ജില്ലയിലെ അച്ചാംതുരുത്തി സ്വദേശി *കെ വി അമ്പാടി*


■ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കാണിയടുക്കം സ്വദേശി *ആർ ബാലൻ വെളിച്ചപ്പാടൻ*


■ കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പിൽ  സ്വദേശി *കെ അശോകൻ*


■പയ്യന്നൂർ മാവിച്ചേരി സ്വദേശി *ടി മോഹൻ*


■ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് മയ്യിച്ച സ്വദേശി *എൻ വി ശശികുമാർ*


■ പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ പെരിയ സ്വദേശി *ടി വി ഭരതൻ പണിക്കർ*


■കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ നാർക്കൽ സ്വദേശി *കല്ലത്ത് രമേശൻ*


 ■കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ആലപ്പടമ്പ സ്വദേശി *കെ കമലാക്ഷൻ പണിക്കർ*


■ അജാന്നൂർ ഗ്രാമ പഞ്ചായത്തിലെ കാട്ടുകുളങ്ങര സ്വദേശി *വേലായുധൻ പണിക്കർ* 


തുടങ്ങിയവർ പൂരക്കളി അവാർഡിന് അർഹരായി


 *ഗുരുപൂജ പുരസ്കാരം*


 ■തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഒളവറ സ്വദേശി *പി പി  കുമാരൻ*


■എരമം കുറ്റൂർ ഗ്രാമ പഞ്ചായത്തിലെ മാതമംഗലം സ്വദേശി *പൂരക്കടവത്ത് കൃഷ്ണൻ*


■ ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ അതിയടം സ്വദേശി *പി ചന്തൻകുട്ടി*


■കടന്നപ്പള്ളി പാണപ്പുഴയിലെ തുമ്പോട്ട  സ്വദേശി *കെ പി കുഞ്ഞിക്കോരൻ*


■ കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിലെ പെരളം സ്വദേശി *കുടുക്കേൻ രാമൻ വെളിച്ചപ്പാടൻ*


■കാസർഗോഡ് ജില്ലയിലെ ഉദുമ സ്വദേശി *പി വി കുഞ്ഞിക്കോരൻ പണിക്കർ*


■ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ പിലിക്കോട് സ്വദേശി  *മന്ദ്യൻ വീട്ടിൽ രാമചന്ദ്രൻ*  


■പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ പിലിക്കോട് വയൽ സ്വദേശി *മാണക്കാട്ട് വീട്ടിൽ കൃഷ്ണൻ*


■മടിക്കൈ ഗ്രാമ പഞ്ചായത്തിലെ  തീയ്യർപാലം സ്വദേശി *കെ കെ കൃഷ്ണൻ*


■ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കരപ്പാത്ത് സ്വദേശി *പി കുഞ്ഞികൃഷ്ണൻ പണിക്കർ*


■ കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് സ്വദേശി *ഒ കുഞ്ഞിക്കോരൻ*


■ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ കീഴ്മല  സ്വദേശി *കെ കുഞ്ഞിക്കോരൻ*


■പയ്യന്നൂർ  വെള്ളൂർ സ്വദേശി *ടി വി ബാലകൃഷ്ണൻ* 


■ കാസർകോട് ജില്ലയിലെ കാര്യങ്കോട് സ്വദേശി *അമ്പാടി കെ*


 തുടങ്ങിയവർ ഗുരുപൂജ പുരസ്കാരത്തിന് അർഹരായി


 *യുവപ്രതിഭാ പുരസ്കാരം*


 അജാനൂർ ഗ്രാമ പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് സ്വദേശി *അനൂപ് എം വി*


■അജാനൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളിക്കോത്ത് സ്വദേശി *വി പി പ്രശാന്ത് കുമാർ*


 തുടങ്ങിയവർ യുവപ്രതിഭ പുരസ്കാരത്തിന് അർഹരായി


 *ഗ്രന്ഥരചന പുരസ്കാരം*


 ■കരിവെള്ളൂർ സ്വദേശി എം അമ്പു പണിക്കർ ഗ്രന്ഥരചന പുരസ്കാരത്തിന് അർഹനായി


എംഎൽഎ ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ സി കൃഷ്ണൻ എംഎൽഎ,സുരേന്ദ്രൻ നമ്പ്യാർ,സി കെ നാരായണൻ പണിക്കർ,പി സജികുമാർ,സി രാജൻ പണിക്കർ,എം വി ശശികുമാർ,വി രാകേഷ്,മോഹനൻ മേച്ചേരി തുടങ്ങിയവർ പങ്കെടുത്തു

No comments:

Post a Comment

Post Top Ad