F ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിന് കോവിഡ്-19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക - പയ്യന്നൂർ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 23, 2021

ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിന് കോവിഡ്-19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക - പയ്യന്നൂർ നഗരസഭ

                    


പയ്യന്നൂർ : കോവിഡ്-19 ഊർജിതപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭ പരിധിയിലെ
ആരാധനാലയങ്ങളിൽ
നടത്തുന്ന ഉത്സവാഘോഷങ്ങക്കും ആഘോഷങ്ങൾക്കും
കർശന നിയന്ത്രണം
ഏർപ്പെടുത്താൻ നഗരസഭയിൽ വിളിച്ചു ചേർത്ത ആരാധനാലയങ്ങളിലെ
കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ തിരുമാനമായി.

*താഴെ പറയുന്ന കാര്യങ്ങൾ കർശനമായും പാലിക്കേണ്ടതാണ്*

■ ഉത്സവാഘോഷങ്ങൾ നടത്താൻ ആരോഗ്യവക്കുപ്പിന്റെ മുൻകൂർ
അനുമതി ഒരാഴ്ച്ചക്ക് മൂന്നേ രേഖാമൂലം വാങ്ങിക്കണം.

■കോവിഡ്-19 കൺടെയിൻമെന്റ് സോണുകളിൽ ഉത്സവാഘോഷങ്ങൾ
നടത്താനുള്ള അനുമതി ഇല്ല.

■സർക്കാർ മാർഗനിർദേശപ്രകാരം അനുവദിച്ചിട്ടുള്ള ആളുകളെ മാത്രമേ
പരിപാടികളിൽ പങ്കെടുപ്പികാവൂ. പരമാവതി ആളുകളുടെ
എണ്ണം, തുറസായ സ്ഥലങ്ങളിൽ 200 പേർ അടച്ചിട്ട വേദികളിൽ 100 പേർ

■ആഘോഷത്തിൽ
പങ്കെടുക്കുന്ന മുഴുവൻ
ആളുകളും(ആചാരസ്ഥാനിക്കർ ഉൾപടെ) മാസ്ക് ശരിയായ രീതിയിൽ
ധരിക്കുകയും സാമൂഹിക അകലം(കുറഞ്ഞത് 6 അടി) കൈകൾ
ആണുവിമുക്ത മാക്കുന്നതിന് സാനിറ്റൈസർ, കൈ കഴുക്കുന്നതിനു സോപ്പ് വെള്ളവും എന്നിവ ക്യത്യമായി ഉണ്ടെന്ന് ആഘോഷകമ്മിറ്റി ഉറപ്പ്
വരുത്തേണ്ടാതാണ്.

■10 വയസിൽ
താഴെ ഉള്ള കുട്ടികൾ, ഗർഭിണികൾ, 65 വയസിൽ മുകളിൽ പ്രായമുള്ളവർ ഗൂരുതരരോഗമുളളവർ എന്നിവരെ ആഘോഷചടങ്ങിൽ പങ്കെടുപ്പിക്കരുത്.
 ■ഉത്സവാഘോഷ പറമ്പിലേക്ക് ആളുകളെ പ്രവേശിക്കുന്നതിനും പുറത്ത് വിടുന്നതിനും പ്രത്യകം പ്രത്യകം വഴികൾ ഉണ്ടായിരിക്കേണ്ടതാണ്.

■ബാരിക്കേഡുകൾ കെട്ടി പ്രവേശനം നിയന്ത്രിക്കുകയും പ്രവേശന കവാടത്തിൽ വച്ച് ആളുകളുടെ സ്ക്രീനിംഗ് നടത്തി മാത്രമെ
അകത്തേക്ക് കടത്തിവിടാവൂ.

■അകത്ത് പ്രവേശിക്കുന്ന ആൾക്കാരുടെ മുഴുവൻ വിവരങ്ങളും ഫോൺ
നമ്പർ ഉൾപ്പടെ ശേഖരിച്ചു വെക്കുകയും ആരോഗ്യ വകുപ്പിനു കൈമാറേണ്ടതുമാണ്

■ഉത്സവാഘോഷങ്ങളിൽ അന്നദാനം അനുവദനീയം അല്ല.

■ ആളുകൾ സ്ഥിയായി
സ്പർശിക്കുന്ന(പ്രഥലങ്ങൾ
മണിക്കൂർ
ഇടവേളയിൽ എങ്കിലും) ഒരു ശതമാനം വീര്യമുള്ള
സോടിയം ഹൈപ്പോക്ളോറൈറ്റ് ലായിനി ഉപയോഗിച്ച്
അനുവിമുക്തമാകുക

_മേൽ പറഞ്ഞ നിർദ്ദേശങ്ങൾ കാര്യക്ഷമമായി_ _നടപ്പിലാക്കുന്നതിനായി_
_ആഘോഷകമ്മിറ്റി_ _വിശദമായ രൂപരേഖ തയ്യാറാക്കി_ _മുനിസിപ്പാലിറ്റിയിൽ_
_സമർപ്പിക്കേണ്ടതാണ്._


യോഗം നഗരസഭ ആരോഗ്യ സ്റ്റാന്ററിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രിമതി സജിതയുടെ ആധ്യക്ഷതയിൽ വൈസ്  ചെയർമാൻ പിവി കുഞ്ഞപ്പൻ  ഉദ്ഘാടനവും ആരോഗ്യ വകുപ്പ്
ഹെൽത്ത് ഇൻസ്പെക്ടർ വി പി മോഹനൻ പയ്യന്നൂർ പോലിസ് സ്റ്റേഷൻ എസ് ഐ സുനിൽ എന്നിവർ കാര്യങ്ങൾ വിശദീകരിക്കുകയും
ചെയ്തു.  നഗരസഭാ സെക്രട്ടറി ശ്രി അജി സ്വാഗതവും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ യോഗത്തിന് നന്ദിയും പ്രകാശിപ്പിച്ചു.



No comments:

Post a Comment

Post Top Ad