F കേരള പി.എസ്.സി. 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 14, 2021

കേരള പി.എസ്.സി. 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം: കേരള പി.എസ്.സി. 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് അസാധാരണ ഗസറ്റുകളിലായാണ് വിജ്ഞാപനം. https://thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 3 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, എന്‍.സി.എ. തസ്തികകള്‍

ആംഡ് പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് II, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ സര്‍ജറി), ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഹൈസ്കൂള്‍ ടീച്ചര്‍, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്ക്, ഉറുദു, സംസ്കൃതം), ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍, യു.പി.

സ്കൂള്‍ ടീച്ചര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II, ഫാര്‍മസിസ്റ്റ് ഹോമിയോ, ഡ്രൈവര്‍ ഗ്രേഡ് II, സര്‍ജന്റ്, എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍, ഡ്രൈവര്‍ ഗ്രേഡ് II.

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്, മലയാളം)-വിദ്യാഭ്യാസം, ഹൈസ്കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം, മലയാളം മാധ്യമം)-വിദ്യാഭ്യാസം, ഹൈസ്കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്, മലയാളം മാധ്യമം), ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)-വിദ്യാഭ്യാസം, ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്ക്)-വിദ്യാഭ്യാസം, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (ഹൈസ്കൂള്‍, മലയാളം മാധ്യമം)-വിദ്യാഭ്യാസം, ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്ക്)-വിദ്യാഭ്യാസം, ഡ്രോയിങ്ങ് ടീച്ചര്‍ (ഹൈസ്കൂള്‍)-വിദ്യാഭ്യാസം, മ്യൂസിക്ക് ടീച്ചര്‍ (ഹൈസ്കൂള്‍)-വിദ്യാഭ്യാസം, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്ക്)-വിദ്യാഭ്യാസം, ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II-ഹോമിയോപ്പതി, ട്രാക്ടര്‍ ഡ്രൈവര്‍-ഭൂജലം, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II-എന്‍.സി.സി., കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II-സൈനികക്ഷേമം, മോട്ടോര്‍ മെക്കാനിക്ക്-ആരോഗ്യം, ട്രേസര്‍-മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ്, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്ക്)-വിദ്യാഭ്യാസം, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു)-വിദ്യാഭ്യാസം, ഇലക്‌ട്രീഷ്യന്‍-കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ്, ബോട്ട് ഡ്രൈവര്‍ ഗ്രേഡ് II- ജലസേചനം, ട്രാക്ടര്‍ ഡ്രൈവര്‍-കാര്‍ഷികവികസന, കര്‍ഷകക്ഷേമം, മൃഗസംരക്ഷണം, എല്‍.പി. സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം)-വിദ്യാഭ്യാസം, ലൈബ്രേറിയന്‍ ഗ്രേഡ് II-കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ്, വര്‍ക്ക് സൂപ്രണ്ട്-മണ്ണ് പര്യവേക്ഷണ വകുപ്പ്.

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I/ഓവര്‍സിയര്‍ ഗ്രേഡ് I (ഇലക്‌ട്രിക്കല്‍)-ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II-മെഡിക്കല്‍ വിദ്യാഭ്യാസം, എക്സ് റേ ടെക്നീഷ്യന്‍ ഗ്രേഡ് II-ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II-കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, അസിസ്റ്റന്റ് മാനേജര്‍ (കെമിക്കല്‍)-കേരള സിറാമിക്സ് ലിമിറ്റഡ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി-മെഡിക്കല്‍ വിദ്യാഭ്യാസം, ഹെഡ് ഓഫ് സെക്ഷന്‍ (ആര്‍ക്കിടെക്ചര്‍)-സാങ്കേതിക വിദ്യാഭ്യാസം, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍)-പൊതുമാരാമത്ത്, കൃഷി ഓഫീസര്‍-കാര്‍ഷികവികസന, കര്‍ഷകക്ഷേമ വകുപ്പ്, ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരള നടനം)-കോളേജ് വിദ്യാഭ്യാസം, ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് II-നിയമനവകുപ്പ്, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I-കേരള വാട്ടര്‍ അതോറിറ്റി, അസിസ്റ്റന്റ് കന്നഡ ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് II-നിയമനവകുപ്പ്, ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍/ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍)-പൊതുമരാമത്ത്, റിഹാബിലിറ്റേഷന്‍ ടെക്നീഷ്യന്‍ ഗ്രേഡ് II (പ്രോസ്തറ്റിക്സ്/ഓര്‍ത്തോട്ടിക്സ്/ലെതര്‍ വര്‍ക്സ്)-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, നഴ്സ് ഗ്രേഡ് II-ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകള്‍, ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍-കേരള വാട്ടര്‍ അതോറിറ്റി, സ്റ്റെനോഗ്രാഫര്‍-കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡ്, ആര്‍ട്ടിസ്റ്റ് മോഡലര്‍-കാഴ്ചബംഗ്ലാവും മൃഗശാലയും, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് II-പൊതുമരാമത്ത് വകുപ്പ്, പമ്ബ് ഓപ്പറേറ്റര്‍-കാഴ്ചബംഗ്ലാവും മൃഗശാലയും, റിസപ്ഷനിസസ്റ്റ് കം ടെലിഫോണ്‍ ഓപ്പറേറ്റര്‍-കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡ്.



No comments:

Post a Comment

Post Top Ad