F ഫാസ്റ്റാഗ് ഇല്ലെങ്കിലും തത്കാലം ടോള്‍ ബൂത്തില്‍ തടയില്ല; ഫെബ്രുവരി 15 വരെ സാവകാശം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, December 31, 2020

ഫാസ്റ്റാഗ് ഇല്ലെങ്കിലും തത്കാലം ടോള്‍ ബൂത്തില്‍ തടയില്ല; ഫെബ്രുവരി 15 വരെ സാവകാശം



നാഷണൽ ഹൈവേയിൽ ടോൾ പിരിവിന് ഫാസ്റ്റാഗ് നിർബന്ധമാക്കുന്നത് ഫെബ്രുവരി 15-ലേക്ക് നീട്ടി. ജനുവരി ഒന്ന് മുതൽ എല്ലാ നാലു ചക്ര വാഹനങ്ങളിലും ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ നിർദേശം നടപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ വീണ്ടും സമയം അനുവദിച്ചിരിക്കുന്നത്.നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ) കണക്ക് അനുസരിച്ച് രാജ്യത്തെ 70 മുതൽ 80 ശതമാനം വരെയുള്ള നാലു ചക്ര വാഹനങ്ങളിൽ ഫാസ്റ്റാഗ് നൽകിയിട്ടുണ്ട്. എന്നാൽ, 100 ശതമാനം പണരഹിത ടോൾ കളക്ഷൻ ഉറപ്പാക്കുന്നതിനായാണ് ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരിക്കുന്നതെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു.

2017 ഡിസംബർ ഒന്ന് മുതൽ നിരത്തുകളിൽ എത്തിയിട്ടുള്ള വാഹനങ്ങളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കിയിരുന്നു. പുതിയ നിർദേശം അനുസരിച്ച് പഴയ വാഹനത്തിൽ നൽകുന്നതിനൊപ്പം ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ്റ്റാഗ് വേണം. നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ 2019 ഒക്ടോബർ മുതൽ ഫാസ്റ്റാഗ് നിർബന്ധമാക്കിയിരുന്നു.

ഇതിനൊപ്പം 2021 ഏപ്രിൽ മാസം മുതൽ വാഹനങ്ങൾക്ക് തേഡ് പാർട്ട് ഇൻഷുറൻസ് അനുവദിക്കുന്നതിന് ഫാസ്റ്റാഗ് നിർബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി ഫാസ്റ്റാഗ് വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ ഇൻഷുറൻസ് ഫോമിൽ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനമാണിത്. പ്രീ പെയ്ഡ് സിം കാർഡ് പോലെയാണ് ഫാസ്റ്റാഗിന്റെ പ്രവർത്തനം. ഫാസ്റ്റാഗുള്ള വാഹനങ്ങൾ ടോൾ പ്ലാസകൾ വഴി കടന്നുപോകുമ്പോൾ ഫാസ്റ്റാഗ് വാലറ്റിൽനിന്ന് പണം പിൻവലിക്കപ്പെടും. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഫാസ്റ്റാഗ് നടപ്പാക്കുന്നത്.



No comments:

Post a Comment

Post Top Ad