F ആറു ദിവസം കൊണ്ട് 10 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; ബ്രിട്ടനെയും യുഎസിനെയും മറികടന്ന് ഇന്ത്യ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 24, 2021

ആറു ദിവസം കൊണ്ട് 10 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; ബ്രിട്ടനെയും യുഎസിനെയും മറികടന്ന് ഇന്ത്യ


ന്യൂഡൽഹി : 10 ലക്ഷം പേർ ഇന്ത്യയിൽ കോവിഡ് വാക്സിൻ ഡോസെടുത്തത് വെറും ആറ് ദിവസം കൊണ്ട്. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പറയുന്നു.

പത്ത് ലക്ഷം പേർക്ക് കുത്തിവെപ്പെടുക്കാൻ യുകെ 18 ദിവസമാണെടുത്തത്. യുഎസ് 10 ദിവസവുമെടുത്തു. എന്നാൽ വെറും ആറ് ദിവസം കൊണ്ടാണ് ഇന്ത്യ 10 ലക്ഷം കുത്തിവെപ്പെന്ന കണക്കിലെത്തിയത്.

ജനുവരി 24 രാവിലെ 8 മണി വരെ 16 ലക്ഷത്തോളം (15,82,201) പേർ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തു. 24 മണിക്കൂറിനുള്ളിൽ 3,512 സെഷനുകളിലായി 2 ലക്ഷത്തോളം (1, 91,609) ആളുകൾക്ക് വാക്സിനേഷൻ നൽകി. ഇതുവരെ 27,920 സെഷനുകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

No comments:

Post a Comment

Post Top Ad