F കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമോ വേണ്ടയോ അന്തിമ തീരുമാനം ജനങ്ങളുടേതാകണം: WHO - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 8, 2020

കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമോ വേണ്ടയോ അന്തിമ തീരുമാനം ജനങ്ങളുടേതാകണം: WHO




കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധ പൂർവം ജനങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നു ലോക രാജ്യങ്ങളോട്‌ ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിൻ നിർബന്ധമാക്കരുത്, അന്തിമ തീരുമാനം ജനങ്ങളുടേതാവണമെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ വ്യക്തമാക്കി.

നിർബന്ധിത വാക്സിൻ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. വാക്സിന്റെ ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. വാക്സിനേഷനെ വളരെ ഉത്തരവാദിത്തത്തോടെയാണ് നാം കാണേണ്ടത്. വാക്സിൻ എടുക്കുക എന്നതിലുപരി ജനങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി കാണാൻ പരിശീലിപ്പിക്കുകയാണ് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Post Top Ad