F പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല്‍പതെണ്ണം പ്രശ്നബാധിത ബുത്തുകള്‍; വെബ് കാമറകളുള്‍പ്പെടെ കനത്ത സുരക്ഷാ ക്രമീകരണം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 8, 2020

പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല്‍പതെണ്ണം പ്രശ്നബാധിത ബുത്തുകള്‍; വെബ് കാമറകളുള്‍പ്പെടെ കനത്ത സുരക്ഷാ ക്രമീകരണം

 

 

 


പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 15 ബൂത്തുകൾ അതീവ പ്രശ്നബാധിത ബൂത്തായും ഇവ ഉൾപ്പെട്ട നാല്പതോളം പ്രശ്നബാധിത പോളിംഗ് ബൂത്തുകൾ കണ്ടെത്തിയതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം. പ്രശ്നബാധിത മെന്ന്  റിപ്പോർട്ട് ചെയ്യപ്പെട്ട 105 ബൂത്തുകളിൽ നിന്നാണ് 40 ബൂത്തുകള്‍ കണ്ടെത്തിയത്. ഇവ അതീവജാഗ്രത ബൂത്തുകളാക്കി വെബ് ക്യാമറ ഉൾപ്പെടെയുള്ള കനത്ത സുരക്ഷാ ക്രമീകരണം  നടപ്പാക്കും.

 പയ്യന്നൂർ നഗരസഭയിലെ കണ്ടോത്ത്, കോറോം, ദേവി സഹായം, ബ്രദേഴ്സ് ക്ലബ്ബ്, മൂക്കൊത്തടം, മണിയറ, ചിറ്റാരിക്കൊവ്വൽ, പെരുമ്പ ജി എം യു പി, കണ്ടങ്കാളി ഹയർസെക്കൻഡറി, പുഞ്ചക്കാട് 'സെന്റ് മേരീസ്, കേളോത്ത് സെൻട്രൽ യു പി, കവായി, തായിനേരി വെസ്റ്റ്, കാറമേൽ സ്കൂൾ, കരിവെള്ളൂരിലെ പുത്തൂർ സ്കൂൾ, കൊഴുമ്മൽ, എ വി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, പയ്യന്നൂർ കോളേജ് എടാട്ട്, കുഞ്ഞിമംഗലം അങ്ങാടി, കൊയ പ്പാറ, ഗോപാൽ യുപി, രാമന്തളി വടക്കുമ്പാട്, രാമന്തളി ഗവൺമെന്റ് ഹയർ സെക്കൻഡറി, കുന്നരു യുപി, എട്ടിക്കുളം, പാലക്കോട്, ഏഴുമല ഇംഗ്ലീഷ് മീഡിയം തുടങ്ങിയ 40 ബൂത്തുകളിൽ ആണ് കനത്ത പോലീസ് സുരക്ഷയിലാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

 അതേസമയം നഗരസഭയിലെ 1, 5,  16, 19,  23 തുടങ്ങി നഗരസഭയിലെ പതിനഞ്ചോളം ബൂത്തുകൾ ഹൈ സെൻസിറ്റീവായി  ഹൈക്കോടതി ഉത്തരവായി.

 പയ്യന്നൂർ നഗരസഭയിലെ യുഡിഎഫ് കൺവീനർ എ പി നാരായണൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി മേലാണ് ബൂത്തുകള്‍ ഹൈ സെൻസിറ്റീവായി  കണ്ടെത്തി  കനത്ത പോലീസ് സുരക്ഷ നൽകാനും വെബ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കാനും ജില്ലാ ഭരണാധികാരിയായ കണ്ണൂർ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയത്. യുഡിഎഫ് കൺവീനർ വേണ്ടി അഡ്വക്കേറ്റ് രാജൻ വെള്ളോത്, റിൽ ജിൻ വി ജോർജ്ജ് എന്നിവർ കോടതിയിൽ ഹാജരായി.

No comments:

Post a Comment

Post Top Ad