F പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കി ഗവര്‍ണര്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 28, 2020

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കി ഗവര്‍ണര്‍


തിരുവനന്തപുരം> പ്രത്യേക നിയമസഭ സമ്മേളനം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ 23-ന് പ്രത്യേക സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ നേരത്തെ അനുമതി നിഷേധിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനാണു നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത്. ഈ മാസം 31-ന് നിയമസഭ സമ്മേളനം നടത്തും. പ്രത്യേക സമ്മേളനത്തിനുശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി എട്ടിനു വീണ്ടും സഭ സമ്മേളിക്കും.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ കഴിഞ്ഞദിവസം രാജ് ഭവനിലെത്തി ചര്‍ച്ച നടത്തിയിരുന്നു.



No comments:

Post a Comment

Post Top Ad