F പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ നേതാക്കളുടെ വാക്‌പോര് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 25, 2020

പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ നേതാക്കളുടെ വാക്‌പോര്

 


തിരുവനന്തപുരത്തെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ വാക്‌പോര്. തര്‍ക്കം കാരണം യോഗം അലസിപ്പിരിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാള്‍ക്ക് മാത്രമല്ലെന്ന് മുതിര്‍ന്ന നേതാവ് വി എസ് ശിവകുമാര്‍ വ്യക്തമാക്കി.

തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപിയുമായി ധാരണയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. കെപിസിസി സെക്രട്ടറി മണക്കാട് സുരേഷാണ് ആരോപണം ഉന്നയിച്ചത്. തെളിവുകള്‍ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരോക്ഷമായാണ് നേതാക്കള്‍ക്ക് എതിരെ ആരോപണം. വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ആരോപണം നിലനില്‍ക്കുന്നത്

No comments:

Post a Comment

Post Top Ad