F തദ്ദേശ തെരഞ്ഞെടുപ്പില്ലാത്ത ഏക പ്രദേശമായി കണ്ണൂരിലെ കന്‍റോണ്‍മെന്‍റ് മേഖല - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 11, 2020

തദ്ദേശ തെരഞ്ഞെടുപ്പില്ലാത്ത ഏക പ്രദേശമായി കണ്ണൂരിലെ കന്‍റോണ്‍മെന്‍റ് മേഖല

 


തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളില്ലാത്ത ഒരു പ്രദേശമുണ്ട് കണ്ണൂര്‍ നഗരമധ്യത്തില്‍. കേരളത്തിലെ ഏക കന്റോണ്‍മെന്റ് മേഖലയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഇല്ലാത്തത്. രാജ്യത്തെ 62 കന്റോണ്‍മെന്റുകള്‍ക്കൊപ്പമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക.

കണ്ണൂര്‍ നഗരഹൃദയത്തിലെ അഞ്ഞുറേക്കറോളം വരുന്ന മേഖലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പടിക്കു പുറത്താണ്. ചുറ്റും പ്രചാരണം ചൂടുപിടിക്കുമ്ബോഴും അയ്യായിരത്തോളം പേരെ ഇതൊന്നും ബാധിക്കുന്നതേയില്ല. സൈനിക കേന്ദ്രമടങ്ങുന്ന ഈ പ്രദേശം കന്റോണ്‍മെന്റ് ബോര്‍ഡിന്റെ കീഴിലായതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പില്ലാതെ പോയത്. രാജ്യത്തെ മറ്റ് കന്റോണ്‍മെന്റുകള്‍ക്കൊപ്പമാണ് ഇവിടെയും തെരഞ്ഞെടുപ്പ് നടക്കാറ്.കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡില്‍ 12 അംഗ ഭരണസമിതിയാണുള്ളത്. സൈന്യത്തിന്റെ പ്രതിനിധികളാണ് അഞ്ച് പേര്‍. ഒരാള്‍ ജില്ലാ ഭരണകൂടത്തിന്റേയും. ബാക്കിയുള്ള ആറ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചതാണ്. എന്നാല്‍, രണ്ട് തവണയായി കാലാവധി നീട്ടി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

നിലവില്‍ കോണ്‍ഗ്രസിനാണ് ഭരണസമിതിയില്‍ മേല്‍ക്കൈ. പ്രദേശവാസികള്‍ക്കൊപ്പം സൈനികരുടെ കുടുംബങ്ങളും വോട്ടര്‍മാരാണ്. തദ്ദേശ തെരഞ്ഞെടുപ്പില്ലെങ്കിലും ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കേരളത്തിലെ മറ്റിടങ്ങള്‍ക്ക് സമാനമാണ്

No comments:

Post a Comment

Post Top Ad