F നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചു; ഗവർണ്ണർക്കെതിരെ തിഷേധംപ്ര ശക്തമാകുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 23, 2020

നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചു; ഗവർണ്ണർക്കെതിരെ തിഷേധംപ്ര ശക്തമാകുന്നു







 
തിരു: നിയമസഭ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ നടപടി തടഞ്ഞ ഗവര്‍ണറുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ എല്‍.ഡി.എഫ്. ഗവര്‍ണര്‍ ഭരണഘടനാ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന് സഭാ സമ്മേളനം ചേരാന്‍ അനുവാദമുണ്ടെന്നും അജണ്ട തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും മന്ത്രി വി.എസ് സുനില്‍ കുമാറും പ്രതികരിച്ചു.

പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഗവര്‍ണ്ണറുടെ നടപടി നിര്‍ഭാഗ്യകരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയുടെ ശുപാര്‍ശ നിരാകരിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് പ്രസ്താവിച്ചു. ഗവര്‍ണ്ണര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ചട്ടുകമാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു





No comments:

Post a Comment

Post Top Ad