F നേതാക്കൾക്കെതിരെ നടപടിയിൽ പ്രതിഷേധിച്ച് വലിയപറമ്പ് പഞ്ചായത്തിലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 21, 2020

നേതാക്കൾക്കെതിരെ നടപടിയിൽ പ്രതിഷേധിച്ച് വലിയപറമ്പ് പഞ്ചായത്തിലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി



വലിയപറമ്പ :നേതാക്കൾക്കെതിരെ നടപടിയിൽ പ്രതിഷേധിച്ച്  വലിയപറമ്പ് പഞ്ചായത്തിലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. വലിയപറമ്പ് പഞ്ചായത്തിലെ പത്താം വാർഡിലെ ലീഗിന്റെ  ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ  പ്രവർത്തിച്ചു എന്ന് ആരോപിച്ച് മുൻ വലിയപറമ്പ് ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് എം ടി അബ്ദുൽ ജബ്ബാർ,  മുസ്ലിംലീഗ് നേതാക്കളായ കെ എം സി ഇബ്രാഹിം,ഷെരീഫ് മാടാപ്പുറം,എംടി ഷഫീഖ്,
പി റഹ്മാൻ,  കെ റാഷിദ്, വി കെ അബ്ദുൽ ഖാദർ മൗലവി  എന്നിവർക്കെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. 

നേതാക്കൾക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിംലീഗിന് ശക്തികേന്ദ്രമായ പത്താം വാർഡിലും,ഒമ്പതാം വാർഡിലും, മാവിലാകടപ്പുറത്ത്‌ നിന്നും ലീഗ്‌ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിയോട് നിസ്സഹകരണം പ്രഖ്യാപിച്ചു.
വലിയപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗിന്റെ തെറ്റായ നയമാണ് പഞ്ചായത്ത്‌ നഷ്ടമായതെന്നും,
 വലിയപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗിനെ ഉസ്മാൻ പാണ്ട്യാല ഹൈജാക്ക് ചെയ്തതായും  വലിയ പറമ്പ പഞ്ചായത്ത്‌ മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി,മുൻ യുത്ത് ലീഗ് മണ്ഡലം സെക്രട്ടറി കൂടിയായിരുന്ന ഷെരീഫ് മാടാപ്പുറം ആരോപിച്ചു..
 



No comments:

Post a Comment

Post Top Ad