F പയ്യന്നൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി മൂന്നായി വിഭജിക്കുന്നു ; പയ്യന്നൂർ ,വെള്ളൂർ,കോറോം എന്നിങ്ങനെയാണ് വിഭജനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 21, 2020

പയ്യന്നൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി മൂന്നായി വിഭജിക്കുന്നു ; പയ്യന്നൂർ ,വെള്ളൂർ,കോറോം എന്നിങ്ങനെയാണ് വിഭജനം



പയ്യന്നൂർ :തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ  കോൺഗ്രസ്സിനകത്തുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പയ്യന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി മൂന്നായി വിഭജിക്കുന്നു. പയ്യന്നൂർ,വെള്ളൂർ, കോറോം എങ്ങനെയാണ് വിഭജനം നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന നേതാക്കളുടെ യോഗത്തിൽ തീരുമാനമായത്. പയ്യന്നൂർ നഗരസഭയിൽ കോൺഗ്രസ്സിൻറെ സിറ്റിങ് സീറ്റായ അന്നൂർ കിഴക്കെക്കോവ്വലിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. ജയരാജ് പരാജയപ്പെട്ടതിനെ തുടർന്ന് ഉണ്ടായ പ്രശ്നത്തെ  തുടർന്നാണ്  മണ്ഡലം കമ്മിറ്റി മൂന്നായി തിരിക്കാൻ തീരുമാനമായത്.വില്ലേജ് അടിസ്ഥാനത്തിൽ മണ്ഡലം കമ്മറ്റി വിഭജിക്കണമെന്ന് തിരഞ്ഞെടുപ്പിനുമുമ്പ്  ആലോചിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ മുഴുവൻ ഗ്രൂപ്പുകളും ഉൾപ്പെട്ടവരെ  ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം യോഗം ചേരുകയും തീരുമാനമെടുക്കുകയുമായിരുന്നു. മൂന്ന് മണ്ഡലങ്ങളുടെയും പ്രസിഡണ്ട് സ്ഥാനം എ ഗ്രൂപ്പിന് ആയിരിക്കും.വില്ലേജ് കൺവെൻഷൻ ഡിസിസി യുടെ അനുമതിയോടെ ഉടൻ തന്നെ നടക്കും



No comments:

Post a Comment

Post Top Ad