F പരിയാരം മെഡിക്കല്‍ കോളജിൽ സിന്തറ്റിക്‌ ട്രാക്ക്‌ ​ പ്രവൃത്തിക്ക്​ ധാരണാപത്രം ഒപ്പിട്ടു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 20, 2020

പരിയാരം മെഡിക്കല്‍ കോളജിൽ സിന്തറ്റിക്‌ ട്രാക്ക്‌ ​ പ്രവൃത്തിക്ക്​ ധാരണാപത്രം ഒപ്പിട്ടു




പ​യ്യ​ന്നൂ​ര്‍: വ​ട​ക്കെ മ​ല​ബാ​റി​ല്‍ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന ആ​ദ്യ​ത്തെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. പരിയാരം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രും, നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​യാ​യ കേ​ര​ള കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പും ചേ​ര്‍​ന്നാ​ണ് ധാ​ര​ണ​യാ​യ​ത്. സ്ഥ​ലം എം.​എ​ല്‍.​എ ടി.​വി. രാ​ജേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് എം.​ഒ.​യു ഒ​പ്പി​ട്ട​ത്.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം. കു​ര്യാ​ക്കോ​സ്, കാ​യി​ക യു​വ​ജ​ന​കാ​ര്യ എ​ക്സി​ക്യൂ​ട്ടി​വ്‌ എ​ന്‍​ജി​നീ​യ​ര്‍ ആ​ര്‍. ബി​ജു, ​െഡ​പ്യൂ​ട്ടി എ​ന്‍​ജി​നീ​യ​ര്‍ സി. ​ആ​ന​ന്ദ​കൃ​ഷ്ണ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ധീ​പ്, ലേ ​സെ​ക്ര​ട്ട​റി എം.​വൈ. സു​നി​ല്‍, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജീ​നി​യ​ര്‍ കെ. ​വി​നോ​ദ്, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​പി. ബി​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്ക​ണ​മെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു.

ട്രാ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഫു​ട്​​ബാ​ള്‍ ഫീ​ല്‍​ഡ് പ​ണി​യു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക എം.​എ​ല്‍.​എ ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​മെ​ന്ന് ടി.​വി. രാ​ജേ​ഷ് അ​റി​യി​ച്ചു. ഐ.​എ.​എ.​എ​ഫ് സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ് എ​ട്ട്​ ലൈ​ന്‍ സി​ന്ത​റ്റി​ക് ട്രാ​ക്കും ജം​പി​ങ്​ പി​റ്റും ​െഡ്ര​യി​നേ​ജോ​ടു​കൂ​ടി​യ ഫു​ട്ബാ​ള്‍ ഫീ​ല്‍​ഡും ട്രാ​ക്കി​െന്‍റ സു​ര​ക്ഷ​ക്കാ​യു​ള്ള ഫെ​ന്‍​സി​ങ്ങി​നു​മാ​യി 6.17 കോ​ടി​യും കാ​ണി​ക​ള്‍​ക്കാ​യു​ള്ള പ​വ​ലി​യ​ന്‍, കാ​യി​ക താ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള ഡ്ര​സ് ചെ​യ്ഞ്ചി​ങ് റൂം, ​ബാ​ത്ത്റൂം, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​ക്കാ​യി 83 ല​ക്ഷം രൂ​പ​യു​മാ​ണ് നീ​ക്കി​വെ​ച്ച​ത്.

ജി​ല്ല​യി​ല്‍ മാ​ങ്ങാ​ട്ടു​പ​റ​മ്ബ്​ യൂ​നി​വേ​ഴ്സി​റ്റി സി​ന്ത​റ്റി​ക് ട്രാ​ക്കാ​ണ്​ നി​ല​വി​ലു​ള്ള​ത്‌. പ​ണി പൂ​ര്‍​ത്തി​യാ​കു​ന്ന ഗ​വ. ബ്ര​ണ്ണ​ന്‍ കോ​ള​ജ്, ത​ല​ശ്ശേ​രി മു​നി​സി​പ്പ​ല്‍ സ്​​റ്റേ​ഡി​യം എ​ന്നി​വ​ക്ക്​ പു​റ​മെ​യാ​ണ് നാ​ലാ​മ​ത്തെ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ല​വി​ല്‍ വ​രു​ന്ന​ത്. ഒ​രു ജി​ല്ല​യി​ല്‍ ത​ന്നെ നാ​ല് സി​ന്ത​റ്റി​ക്ക് ട്രാ​ക്കു​ള്ള​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മാ​ണ്.





No comments:

Post a Comment

Post Top Ad