F അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ പരിശോധനാ സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഞ്ചാവുമായി യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 11, 2020

അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ പരിശോധനാ സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഞ്ചാവുമായി യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍

 


. ഇടുക്കി കമ്ബംമേട്ടില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഞ്ചാവ്‌ അടങ്ങിയ ബാഗുമായി പ്രായപൂര്‍ത്തിയാവാത്ത യുവാവ് ഓടിക്കയറിയത് കമ്ബംമേട്ട് പൊലീസ് സ്റ്റേഷന്‍ വളപ്പിലേക്കായിരുന്നു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


പ്രായപൂര്‍ത്തിയാവാത്ത യുവാവിനൊപ്പം അടിമാലി ഇരുന്നൂര്‍ ഏക്കര്‍ പുത്തന്‍പുരക്കല്‍ വിനീത് (20), എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ് (18), അടിമാലി ഇസ്ലാംനഗറില്‍ സബിര്‍ റഹ്മാന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന്‌ മൂന്ന് കിലോ പൊലീസ് കണ്ടെടുത്തു.കമ്ബംമേട്ടില്‍ വാഹന പരിശോധന നടക്കുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്ന്‌ ഇരുചക്രവാഹനത്തില്‍ യുവാക്കള്‍ എത്തിയത്. തമിഴ്‌നാട് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച വാഹനം കേരള പൊലീസും എക്‌സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയുകയായിരുന്നു. പരിശോധനാസംഘത്തെ വെട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു.


വിനീതും 17 വയസുകാരനും ഓടിരക്ഷപ്പെടാന്‍ മുന്നില്‍ കണ്ട ഇടവഴിയിലൂടെ ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലേക്കായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍നിന്ന്‌ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. രണ്ടുപേരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഇവര്‍ക്കുമുന്‍പേ അതിര്‍ത്തി കടന്ന സുഹൃത്തുക്കളാണ് ഫോണില്‍ വിളിച്ചതെന്ന് മനസ്സിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആദര്‍ശിനെയും സബിറിനെയും ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.


-


ഉടുമ്ബന്‍ചോല ഭൂരേഖ തഹസില്‍ദാര്‍ കെ എസ് ജോസഫിന്റെ സാന്നിധ്യത്തില്‍ പൊലീസ് അളന്ന് തിട്ടപ്പെടുത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കമ്ബംമേട് സിഐ ജി.സുനില്‍കുമാര്‍, എസ്‌ഐമാരായ ചാക്കോ, സുലേഖ, മധു, ഹരിദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയേഷ്, ആര്‍.ബിനുമോന്‍, രാജേഷ്, ശ്രീജു, രാജേഷ്‌മോന്‍, ഷമീര്‍, റെക്‌സ്, എക്‌സൈസ് ഉദ്യോഗസ്ഥരായ സി.ആര്‍.സതീഷ്, സിറിള്‍ ജോസഫ്, ഷോബിന്‍ മാത്യു, സെയില്‍സ് ടാക്‌സ് ഡ്രൈവര്‍ ജിജോ മാത്യു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

No comments:

Post a Comment

Post Top Ad