F സൈബർ പോലീസിൻറെ പി ഹണ്ട്; പയ്യന്നൂരിൽ നിന്ന് ഒരു ഫോൺ കൂടി പിടികൂടി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 29, 2020

സൈബർ പോലീസിൻറെ പി ഹണ്ട്; പയ്യന്നൂരിൽ നിന്ന് ഒരു ഫോൺ കൂടി പിടികൂടി




കുട്ടികളെ രതിവൈകൃതങ്ങൾക്ക് ഉപയോഗിച്ച് ഇൻറെർനെറ്റ് വഴി കൈമാറുന്ന  മാഫിയകൾക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് സൈബർ ടീം നടത്തുന്ന പി.ഹണ്ട് റെയ്ഡിൽ തിരുവനന്തപുരം സൈബർ സെല്ലിൻറെ നിർദ്ദേശപ്രകാരം പയ്യന്നൂർ പോലീസ് ഒരു ഫോൺ കൂടി പിടികൂടി.

 കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ 33 കാരൻറെ മൊബൈൽ ഫോണാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രണ്ടു ഫോണുകൾ ഇൻസ്പെക്ടർ എ സി പ്രമോദിൻറെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.തായിനേരിയിലെ 19 കാരനിൽ നിന്നും കവ്വായി സ്വദേശിയിൽ നിന്നുമാണ് ഫോൺ പിടിച്ചെടുത്ത്.കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഇൻറെർനെറ്റിൽ നിന്നെടുക്കുകയും കാണുകയും ചെയ്യുന്നവരെ പിടികൂടുവാനാണ് പി ഹണ്ട് റെയ്ഡുകൾ തിരുവനന്തപുരം കേന്ദ്രീകരിച്ച്  പോലീസ് നടത്തുന്നത്. ചൈൽഡ് പോണോഗ്രാഫിയും ഇതിൻറെ ദുരുപയോഗവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നടപടി ശക്തമാക്കിയിരിക്കുന്നത്.

No comments:

Post a Comment

Post Top Ad