F യൂറോപ്പില്‍ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 14, 2020

യൂറോപ്പില്‍ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

https://chat.whatsapp.com/D75PzPspOjTIVI753ti12H യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളില്‍ 400 ജയം നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് യുവന്റസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മറ്റൊരു താരവും 400 ജയം നേടിയിട്ടില്ല. ജെനോവക്കെതിരായ 3-1 ജയത്തിന് ശേഷമാണ് യുവന്റസ് താരമായ റൊണാള്‍ഡോ ഈ നേട്ടം കുറിച്ചത്.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലാ ലീഗയില്‍ റയല്‍ മാഡ്രിഡിനും സീരി എയില്‍ യുവന്റസിനും വേണ്ടിയാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ ബൂട്ടണിഞ്ഞിട്ടുള്ളത്. 365 ജയവുമായി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും 350 ജയവുമായി യുവന്റസിന്റെ തന്നെ താരമായ ബുഫണുമാണുള്ളത്.ജെനോവക്കെതിരെ നൂറാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ ഈ നേട്ടം കുറിച്ചത്. നൂറ് മത്സരങ്ങളില്‍ നിന്നും 77 ഗോളുകള്‍ അടിച്ച്‌ കൂട്ടാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കായി.

No comments:

Post a Comment

Post Top Ad