F തടവുകാരെ ചികിത്സിക്കാൻ ജയിൽ വാർഡ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 2, 2020

തടവുകാരെ ചികിത്സിക്കാൻ ജയിൽ വാർഡ്



തിരു: രോഗികളായ തടവുകാരെ‌ കിടത്തി ചികിത്സിക്കാൻ ആശുപത്രിക്കകത്ത്‌ രാജ്യത്തെ ആദ്യ ജയിൽ വാർഡ്‌ നിർമിക്കാനൊരുങ്ങി കേരളം. ആരോഗ്യവകുപ്പിന്‌ കീഴിലെ നൂറനാട്‌ ലെപ്രസി സാനിട്ടോറിയത്തിലാണ്‌ നൂറ്‌ കിടക്കയുള്ള വാർഡ്‌ നിർമിക്കുന്നത്‌. വിശദ ശുപാർശ ജയിൽ മേധാവി ഋഷിരാജ്‌ സിങ്‌‌ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ സമർപ്പിച്ചു. ആരോഗ്യവകുപ്പിനും കത്ത്‌ നൽകി‌. അനുമതികിട്ടിയാൽ സംസ്ഥാനത്തെ എല്ലാ ജയിലിൽനിന്നുമുള്ള രോഗികളായ തടവുകാർക്ക് പ്രയോജനപ്പെടും.
ലെപ്രസി സാനിട്ടോറിയത്തിലെ 50 സെന്റിൽ‌ 1990വരെ കുഷ്‌ഠരോഗികളായ തടവുകാർക്കായി‌ വാർഡുണ്ടായിരുന്നു. നിലവിൽ ഉപയോഗ്യശൂന്യമായ ഈ സ്ഥലമുൾപ്പെടെ രണ്ടേക്കറാണ്‌ ജയിൽവകുപ്പ്‌ ആവശ്യപ്പെട്ടത്‌. സാനിട്ടോറിയത്തിന്റെ 120 ഏക്കറിൽ 40 ഏക്കർ യുഡിഎഫ്‌ സർക്കാർ ഇന്തോ തിബറ്റൻ ബോർഡർ പൊലീസിന്‌ വിട്ടുനൽകിയിരുന്നു.
ഇവിടെയുള്ള ജില്ലാ ആശുപത്രിക്ക്‌ സമാനമായ ആശുപത്രി നബാർഡ്‌ ഫണ്ട്‌ ഉപയോഗിച്ച്‌ രണ്ട്‌ സൂപ്പർ സ്‌പെഷ്യാലിറ്റി സംവിധാനമായി ഉയർത്തുകയാണ്‌ ആരോഗ്യവകുപ്പ്‌. ജയിൽവാർഡ്‌ യാഥാർഥ്യമായാൽ തടവുകാർക്ക്‌ ഈ സൗകര്യവും ലഭ്യമാകും.സെൻട്രൽ ജയിലുകളിൽ ആശുപത്രിയുണ്ടെങ്കിലും ഗുരുതര രോഗികളെ മെഡിക്കൽ കോളേജുകളിലെയും ജില്ലാ ആശുപത്രികളിലെയും ജയിൽ സെല്ലുകളിലാണ്‌ ചികിത്സിക്കുന്നത്‌. മിക്കയിടത്തും ചികിത്സയിലുള്ളത്‌ മൂന്നിരട്ടിയാളുകൾ.
പുതിയ സംവിധാനം വന്നാൽ ചികിത്സ കൂടുതൽ കാര്യക്ഷമമാകുമെന്ന്‌ ജയിൽ ആസ്ഥാനം ഡിഐജി എസ്‌ സന്തോഷ്‌ പറഞ്ഞു. സർക്കാരിന്‌ വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാകില്ല. ക്ലീനിങ്‌‌, അറ്റൻഡർ ജോലികൾക്ക്‌ തടവുകാരെ നിയോഗിക്കാം. സുരക്ഷാ ജോലിക്ക്‌ ജയിൽ ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിലും നിയോഗിക്കാമെന്നും- അദ്ദേഹം പറഞ്ഞു.




  

No comments:

Post a Comment

Post Top Ad