F സാനിറ്റെസറിനോട് റ്റാറ്റാ പറഞ്ഞ് ജനങ്ങള്‍; കോവിഡിനെതിരെ ഇതുവരെ പുലര്‍ത്തിയ ജാഗ്രതയും കരുതലും കുറയുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 12, 2020

സാനിറ്റെസറിനോട് റ്റാറ്റാ പറഞ്ഞ് ജനങ്ങള്‍; കോവിഡിനെതിരെ ഇതുവരെ പുലര്‍ത്തിയ ജാഗ്രതയും കരുതലും കുറയുന്നു

 


ഗ​താ​ഗ​തം സാ​ധാ​ര​ണ​നി​ല​യി​ല്‍, സ്​​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കാ​ന്‍ പോ​കു​ന്നു, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ശ്​​ന​ങ്ങ​ളി​ല്ലാ​തെ ന​ട​ക്കു​ന്നു, വാ​ക്​​സി​ന്‍ വ​രു​ന്നു... ഇ​തൊ​ക്കെ കേ​ട്ട​തോ​ടെ കോ​വി​ഡ്​ പ​ടി​യി​റ​ങ്ങി, ഇ​നി പേ​ടി​ക്കാ​നി​ല്ല എ​ന്ന മ​നോ​ഭാ​വ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണോ മ​ല​യാ​ളി? കോ​വി​ഡി​നെ​തി​രെ ഇ​തു​വ​രെ പു​ല​ര്‍​ത്തി​യ ജാ​ഗ്ര​ത​യും ക​രു​ത​ലും അ​യ​യു​ന്നു എ​ന്ന്​ വേ​ണം ക​രു​താ​ന്‍.

കോ​വി​ഡി​െന്‍റ ആ​ദ്യ​മാ​സ​ങ്ങ​ളി​ലെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ങ്ങി​യ​തോ​ടെ രോ​ഗ​ഭീ​ഷ​ണി ഇ​ല്ലാ​താ​യെ​ന്ന പൊ​തു​ബോ​ധം ശ​ക്​​തി​പ്പെ​ടു​ക​യാ​ണെ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.​

പ​ല​രും സാ​നി​റ്റൈ​സ​റി​നോ​ട്​ റ്റാ​റ്റാ പ​റ​ഞ്ഞ മ​ട്ടാ​ണ്.കൈ ​വ​ല്ല​പ്പോ​ഴും ക​ഴു​കി​യാ​ലാ​യി. മാ​സ്​​കി​ലൊ​തു​ങ്ങു​ക​യാ​ണ്​ പ്ര​തി​രോ​ധം. അ​തി​െന്‍റ സ്​​ഥാ​ന​മാ​ക​​ട്ടെ മൂ​ക്കും വാ​യും വി​ട്ട്​ ക​ഴു​ത്തി​ലേ​ക്ക്​ താ​ഴ്​​ന്നു. നേ​ര​ത്തേ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച്‌​ കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​ല്‍ എ​ല്ലാ​വ​രും ജാ​ഗ​രൂ​ക​രാ​യി​രു​ന്നു.

പൊ​തു​സ്​​ഥ​ല​ങ്ങ​ള്‍​ക്ക്​ പു​റ​മെ പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം സാ​നി​റ്റൈ​സ​റും ഹാ​ന്‍​റ്​​വാ​ഷും നി​ര്‍​ബ​ന്ധ​മാ​യും ല​ഭ്യ​മാ​ക്കി. ഇ​പ്പോ​ള്‍ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു എ​ന്ന്​ വ​രു​ത്താ​ന്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്​ ഇ​വ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും ഇ​ട​പാ​ടു​കാ​ര്‍​ക്കും ന​ല്‍​കു​ന്ന​ത്. എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​ലും സാ​നി​റ്റൈ​സ​ര്‍ അ​പ്ര​ത്യ​ക്ഷ​മാ​യി.

കോ​വി​ഡി​െന്‍റ ആ​ദ്യ മാ​സ​ങ്ങ​ളി​ല്‍ സം​സ്​​ഥാ​ന​ത്ത്​ മൂ​ന്ന്​ കോ​ടി മു​ത​ല്‍ നാ​ല്​ കോ​ടി രൂ​പ​യു​ടെ വ​രെ സാ​നി​റ്റൈ​സ​ര്‍ പ്ര​തി​മാ​സം വി​റ്റി​രു​ന്നു. ഇ​പ്പോ​ഴി​ത്​ ഒ​ന്ന​ര കോ​ടി​യോ​ള​മാ​യി. വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്രാ​വേ​ള​ക​ളി​ല്‍ കൈ​യി​ലും സാ​നി​റ്റൈ​സ​ര്‍ സൂ​ക്ഷി​ക്കു​ന്ന ശീ​ലം പ​ല​രും ഉ​പേ​ക്ഷി​ച്ചു. സാ​നി​റ്റൈ​സ​ര്‍ ചോ​ദി​ച്ചെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ജാ​ഗ്ര​ത കൈ​വി​ടാ​റാ​യി​ട്ടി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രും പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യെ​ങ്കി​ലും ജ​നം ഇ​തി​ന്​ പ​ഴ​യ ഗൗ​ര​വം ന​ല്‍​കു​ന്നി​ല്ല.

അ​തേ​സ​മ​യം, വി​ല്‍​പ​ന കു​റ​ഞ്ഞെ​ങ്കി​ലും അ​ന​ധി​കൃ​ത​മാ​യി സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മി​ച്ച്‌​ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​വ​ര്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. പെ​യി​ന്‍​റ്​ ക​മ്ബ​നി​ക​ളും മ​റ്റ്​ കെ​മി​ക്ക​ല്‍ ക​മ്ബ​നി​ക​ളും വ​രെ ഇ​വ നി​ര്‍​മി​ക്കു​ന്നു. വ്യാ​ജ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്നും​ സം​സ്​​ഥാ​ന ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള​ര്‍ കെ.​ജെ. ജോ​ണ്‍ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

No comments:

Post a Comment

Post Top Ad