F ഷോപ്പിങ് മാളില്‍ അപമാനിച്ച സംഭവം: പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 21, 2020

ഷോപ്പിങ് മാളില്‍ അപമാനിച്ച സംഭവം: പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി






കൊച്ചി: ഷോപ്പിങ് മാളിൽവെച്ച് അപമാനിച്ച സംഭവത്തിൽ പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. നടിയെ അപമാനിച്ച സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെ ഞായറാഴ്ച വൈകിട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.  ഞായറാഴ്ച രാവിലെയാണ് ആദിലും ഇർഷാദും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികരിച്ചത്. സംഭവം നടന്നതിനു പിന്നാലെ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പോലീസിനും മാധ്യമങ്ങൾക്കും നടി നന്ദി അറിയിച്ചിട്ടുണ്ട്.  ഞായറാഴ്ച വൈകുന്നേരം കളമശ്ശേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ യുവാക്കളെ കുസാറ്റ് പരിസരത്തുവെച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.  നടി ഇരുവരെയും തിരിച്ചറിഞ്ഞതിനു ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾ നിലവിൽ മറ്റൊരു കേന്ദ്രത്തിലാണുള്ളത്. തിങ്കളാഴ്ച നടി ഇവരെ തിരിച്ചറിഞ്ഞതിനു ശേഷമാകും കോടതിയിൽ ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുക.


No comments:

Post a Comment

Post Top Ad