F തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 19, 2020

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു



സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ*  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പരിപാടികളിൽ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും വരുന്ന ഒരാഴ്ചക്കാലം ശ്രദ്ധിക്കണമെന്ന്‌ മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഇ-സഞ്ജീവനിയുടെയോ ദിശ 1056ന്റെയോ സേവനം തേടണം. മറ്റ് രോഗങ്ങൾക്ക് പുറമെ ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇ-സഞ്ജീവനിയെ ആശ്രയിക്കാം. വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ കൂടാതെ ഇ-സഞ്ജീവനിയിൽ കോവിഡ്- ക്ലിനിക്കുകളുടെ സേവനവുമുണ്ടാകും.
സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങളാണ്‌ നൽകുന്നത്‌. എംസിസി തലശേരി, ആർസിസി തിരുവനന്തപുരം, കൊച്ചിൻ ക്യാൻസർ സെന്റർ, ഇംഹാൻസ് കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രശസ്തമായ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഒപികളും ഇ-സഞ്ജീവനിയിലുണ്ടാകും.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
●ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപ്പോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം
● രോഗി തന്റെ ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യണം
●ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം
●ഓൺലൈൻ കൺസൾട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാം.

No comments:

Post a Comment

Post Top Ad