F അമിത് ഷായുടെ ചര്‍ച്ചയും പരാജയം: കേന്ദ്ര സര്‍ക്കാരുമായി ബുധനാഴ്ച ചര്‍ച്ചയില്ലെന്ന് കര്‍ഷക നേതാക്കള്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 9, 2020

അമിത് ഷായുടെ ചര്‍ച്ചയും പരാജയം: കേന്ദ്ര സര്‍ക്കാരുമായി ബുധനാഴ്ച ചര്‍ച്ചയില്ലെന്ന് കര്‍ഷക നേതാക്കള്‍

 



ന്യൂഡൽഹി: കർഷക നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി നടത്തിയ ചർച്ച പരാജയം. കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ബുധനാഴ്ച നടക്കില്ലെന്ന് അമിത് ഷായുടെ ചർച്ചയ്ക്കുശേഷം പുറത്തുവന്ന ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള മാധ്യമങ്ങളോട് പറഞ്ഞു.  പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല.ഉറപ്പുകൾ ബുധനാഴ്ച എഴുതി നൽകാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. കേന്ദ്ര സർക്കാർ നൽകുന്ന ഉറപ്പുകളിന്മേൽ ചർച്ച നടത്താൻ കർഷക സംഘടനകൾ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.   2020    കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ 13 നേതാക്കളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയത്. അമിത് ഷായുടെ വസതിയിൽവച്ച് ചർച്ച നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം വേദി മാറ്റി. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള അഗ്രിക്കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലേക്കാണ് വേദി മാറ്റിയത്. മാധ്യമങ്ങളെ ഒഴിവാക്കാനാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.  കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ബുധനാഴ്ച ആറാംഘട്ട ചർച്ച നടത്താനിരിക്കെയാണ് ഒരു് വിഭാഗം കർഷകരെ അമിത് ഷാ അനുരഞ്ജന ചർച്ചയ്ക്ക് ക്ഷണിച്ചത്. അതിനിടെ തങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ചർച്ചയിൽ പങ്കെടുക്കുന്നതിനു മുമ്പ് നേതാക്കൾ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ന് നടക്കുന്ന ചർച്ചയിലും അതേ എന്നോ അല്ല എന്നോ ഉള്ള മറുപടികളിൽ ഏതെങ്കിലും ഒന്ന് മാത്രമാണ് അമിത് ഷായിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും കർഷക നേതാക്കൾ പറഞ്ഞിരുന്നു. കർഷക സംഘടനകൾ പ്രഖ്യാപിച്ച ചൊവ്വാഴ്ചത്തെ ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചതിന് പിന്നാലെയാണ് അനുരഞ്ജന ശ്രമങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് രംഗത്തെത്തിയത്. എന്നാൽ ചർച്ച ഫലംകണ്ടില്ല.

No comments:

Post a Comment

Post Top Ad