F ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 4, 2020

ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും


കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്. കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇന്‍ഡോര്‍ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, നഷ്ടത്തിലോടുന്ന ട്രെിനുകളുടെ കണക്കെടുപ്പും അധികൃതര്‍ തുടരുകയാണ്.നേരത്തേ ഇത്തരം ട്രെയിനുകളുടെ കണക്കെടുക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തിലോടുന്ന ട്രെയിനുകളുടെ വരുമാനം മെച്ചപ്പെട്ടുവരുന്നുണ്ട്.കോച്ചുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ പിന്‍വലിച്ച്‌ ആവശ്യമുളള റൂട്ടില്‍ മാത്രം സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം. അതേസമയം, മെമു ട്രെയിനുകള്‍ എക്സ്‌പ്രസുകളായി ഓടിക്കാനുളള ശുപാര്‍ശയും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.


  

No comments:

Post a Comment

Post Top Ad