F കോവിഡ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവധി : മാര്‍ഗ്ഗരേഖ രണ്ട് ദിവസത്തിനുള്ളില്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 18, 2020

കോവിഡ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവധി : മാര്‍ഗ്ഗരേഖ രണ്ട് ദിവസത്തിനുള്ളില്‍


കോവിഡ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവധി : മാര്‍ഗ്ഗരേഖ രണ്ട് ദിവസത്തിനുള്ളില്‍


രാജ്യത്തെ വിവിധ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് കൃത്യമായ ഇടവേളകളിൽ അവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗ രേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ അഗ്നി സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.  ഏപ്രിൽ മാസം മുതൽ രാജ്യത്തെ പല ആശുപത്രികളിലും കോവിഡ് രോഗികളെ ചിക്തിസിക്കുന്ന ഡോക്ടർമാർ വിശ്രമവും അവധിയും ഇല്ലാതെ പ്രവർത്തിക്കുന്നു എന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡോക്ടർമാർക്ക് കൃത്യമായ ഇടവേളകളിൽ അവധി അനുവദിക്കുന്നതിന് മാർഗ്ഗ രേഖ തയ്യാറാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. മാർഗ്ഗ രേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.  കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ അഗ്നി സുരക്ഷാസംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്താനുള്ള കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് സുപ്രീം കോടതി നിർദേശം നൽകിയത്. അഗ്നിശമന സംവിധാനം ഉറപ്പാക്കാൻ ചികിത്സാകേന്ദ്രങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കണം.രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ നടത്തുന്ന ചടങ്ങുകളിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.  നിർദേശം നടപ്പിലാക്കിയതിന്റെ പുരോഗതി നാല് ആഴ്ച്ചയ്ക്കുള്ളിൽ അറിയിക്കാൻ സുപ്രീംകോടതി സർക്കാരുകളോട് നിർദേശിച്ചു. 

No comments:

Post a Comment

Post Top Ad