F കൊറോണ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തനം മുൻ നിർത്തി ഖത്തർ കെ എം സി സി ക്ക് അവാർഡ്* . - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 26, 2020

കൊറോണ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തനം മുൻ നിർത്തി ഖത്തർ കെ എം സി സി ക്ക് അവാർഡ്* .

    



      കെ എം സി സി ക്ക് നൽകുന്ന ഈ അവാർഡ് തീർത്തും അർഹതക്കു ള്ള അംഗീകാരമാണെന്ന് മീഡിയാവൺ ചാനൽ അധികൃതർ പറഞ്ഞു. 

മീഡിയ വൺ ചാനൽ ഏർപ്പെടുത്തിയ  ബ്രേവ് ഹാർട്ട് 
അവാർഡ്  ഖത്തർ കെ എം സി സി ക്ക് പ്രത്യേക ചടങ്ങിൽ വെച്ച് നൽകി.               സി ഐ സി ഓഡിറ്റോറിയത്തിൽ  വെച്ച് നടന്ന ചടങ്ങിൽ മീഡിയ വൺ ചാനൽ ഖത്തർ അധികാരികളുടെയും,ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളുടെയും സാനിധ്യത്തിൽ പ്രസിഡണ്ട് എസ്.എ.എം.ബഷീർ  ജനറൽ സെക്രട്ടറി ഇൻ ചാർജ് മുസ്തഫ എലത്തൂർ സംസ്ഥാന ഭാരവാഹികളായ ഒ.എ.കരീം . റഹീസ് പെരുമ്പ  എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ഖത്തറിൽ നിന്നും ഏറ്റവും കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയ കെ എം സി സി ലോക്ക് ഡൗണിൽ പെട്ട ഇൻഡസ്ട്രിയൽ ഏരിയയിലും ക്വാറന്റയിൻ കേമ്പുകളിലും അടക്കം ലക്ഷത്തോളം പേർക്ക് ഭക്ഷ്യ വസ്തുക്കളും അനേകം പേർക്ക് അവശ്യ വസ്തുക്കളും ജീവൻ രക്ഷാ മരുന്നുകളും എത്തിക്കുന്നതിലും മുൻപിൽ നിന്നു. കൂടാതെ കൗൺസലിങ്ങുകളും ബോധവൽക്കരണങ്ങളും  രക്ത ദാന കേമ്പുകളും കൊറോണ കാലത്ത് കെ എം സി സി യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു....
ഖത്തർ കെ എം സി സി ക്ക് കിട്ടിയ ഈ അംഗീകാരം കോ വിഡ് കാലത്ത് സ്വന്തം ശരീരത്തെ മറന്നു കൊണ്ട് പ്രവർത്തന രംഗത്തിറങ്ങിയ നിസ്വാർത്ഥ സേവന പ്രവർത്തനം നടത്തിയ കെ എം സി സി പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി സംസ്ഥാന പ്രസിഡൻ്റ്  എസ് എ എം ബഷീർ ചടങ്ങിൽ വെച്ച് പറഞ്ഞു .


No comments:

Post a Comment

Post Top Ad