F പുതിയതരം കൊറോണ വൈറസ്: വിദേശത്തുനിന്നെത്തിയവർക്ക് മാർഗരേഖ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 23, 2020

പുതിയതരം കൊറോണ വൈറസ്: വിദേശത്തുനിന്നെത്തിയവർക്ക് മാർഗരേഖ







ന്യൂഡൽഹി: ബ്രിട്ടനിൽ പുതിയതരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നുവരുന്നവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച പുതിയ മാർഗരേഖയിറക്കി.  ഈ മാസം 21-നും 23-നുമിടയ്ക്ക് യു.കെ.യിൽനിന്നോ യു.കെ. വഴിയോ യാത്രചെയ്തുവന്നവരെ വിമാനത്താവളത്തിൽ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്കു വിധേയരാക്കണം. ഫലം പോസിറ്റീവാണെങ്കിൽ അവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലാക്കുകയും ജനിതക അടിസ്ഥാനത്തിലുള്ള ആർ.ടി.-പി.സി.ആർ. പരിശോധന നടത്തുകയും വേണം. നെഗറ്റീവായവർ വീട്ടിൽ ക്വാറന്റീനിലിരുന്നാൽ മതി.  ഇന്ത്യയിൽ ഇപ്പോഴുള്ള വൈറസാണ് ഇവരിൽ കണ്ടെത്തുന്നതെങ്കിൽ സാധാരണ നിലയ്ക്കുള്ള ചികിത്സാ സംവിധാനങ്ങൾ മതിയാകും. എന്നാൽ, പുതിയതരം വൈറസാണ് ബാധിച്ചതെങ്കിൽ അവർ പ്രത്യേക ഐസൊലേഷൻ യൂണിറ്റിൽ തുടരണം. യു.കെ.യിൽനിന്നു വരുന്നവരുടെ വിവരങ്ങൾ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സംസ്ഥാനസർക്കാരുകൾക്ക് നൽകും.  ഡിസംബർ 21-നും 23-നുമിടയിൽ വിദേശത്തുനിന്നെത്തി കോവിഡ് പോസിറ്റീവായ യാത്രക്കാരുമായി സമ്പർക്കംവന്ന എല്ലാവരും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ പോകണം. പോസിറ്റീവായവർക്കൊപ്പം വിമാനത്തിൽ അതേനിരയിലുള്ള സീറ്റിലും മുന്നിലെയും പിന്നിലെയും മൂന്നുനിരകളിലും ഇരുന്നവരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ പോകേണ്ടത്.  നവംബർ 25-നും ഡിസംബർ എട്ടിനുമിടയിൽ യു.കെ.യിൽനിന്ന് ഇന്ത്യയിലെത്തിയവരെ ജില്ലാ സർവൈലൻസ് ഓഫീസർമാർ ബന്ധപ്പെടും. കോവിഡ് ലക്ഷണങ്ങളുള്ളവർ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാവണം. ഡിസംബർ ഒമ്പതിനും 23-നുമിടയിലെത്തിയവരെ ജില്ലാ സർവൈലൻസ് ഓഫീസർമാർ 14 ദിവസം തുടർച്ചയായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കും.



No comments:

Post a Comment

Post Top Ad