F ഒമ്പതാം ദിവസത്തിലേക്ക് കടന്ന് കർഷകസമരം;* *ഡൽഹി അതിർത്തികളിലേക്ക് കർഷക പ്രവാഹം. കാർഷിക നിയമം പിൻവലിക്കും വരെ സമരം ശക്തമാക്കാനാണ് തീരുമാനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 4, 2020

ഒമ്പതാം ദിവസത്തിലേക്ക് കടന്ന് കർഷകസമരം;* *ഡൽഹി അതിർത്തികളിലേക്ക് കർഷക പ്രവാഹം. കാർഷിക നിയമം പിൻവലിക്കും വരെ സമരം ശക്തമാക്കാനാണ് തീരുമാനം

 

ന്യൂഡല്‍ഹി: നാലാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിയതോടെ ഗതാഗത സംവിധാനം താറുമാറായി. വെള്ളിയാഴ്ച ഗതാഗത നീക്കത്തിനായി തിക്രി, ജരോദ അതിര്‍ത്തികള്‍ ഡല്‍ഹി ട്രാഫിക് പൊലീസ് അടച്ചു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടക്കുന്ന സമരം ഇന്ന് ഒമ്ബതാം ദിവസത്തിലേക്ക് കടക്കുകയാണ്. വ്യാഴാഴ്ച വിഗ്യാന്‍ ഭവനില്‍ നടന്ന 7 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നുകര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ ശ്രദ്ധിച്ചുവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് ചര്‍ച്ചക്ക് ശേഷം പറഞ്ഞു,സര്‍ക്കാരിന് പിടിവാശിയില്ല. തുറന്ന മനസ്സോടെ കര്‍ഷകരുമായുള്ള ചര്‍ച്ചയായിരുന്നു എന്നും തോമര്‍ പറഞ്ഞിരുന്നു.

'തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരും. കര്‍ഷകര്‍ക്ക് നവംബര്‍-ഡിസംബര്‍ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളില്‍ പലരും ഇവിടെയെത്തി പ്രതിഷേധിക്കാന്‍ വേണ്ടി കൃഷി താത്കാലികമായി ഉപേക്ഷിച്ചു. ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നു' -കര്‍ഷക യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.നാലാംവട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെ ഡിസംബര്‍ അഞ്ചിന്​ വീണ്ടും യോഗം ചേരാമെന്ന്​ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ് -എം‌.എസ്‌.പി)യില്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും അതില്‍ കൈവെക്കില്ലെന്നും ഉറപ്പുനല്‍കിയതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമര്‍ കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

ചര്‍ച്ചയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ്​ സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌​ പ​ങ്കെടുത്തത്​. 35 ഓളം കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച്‌​ 40 ഓളം കര്‍ഷകരും പങ്കെടുത്തിരുന്നു.


  

No comments:

Post a Comment

Post Top Ad