F കേരളപര്യടനം: പിണറായി നാളെ കണ്ണൂരിൽ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 25, 2020

കേരളപര്യടനം: പിണറായി നാളെ കണ്ണൂരിൽ




കണ്ണൂർ: ഭാവികേരളം കരുത്തുറ്റതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് മുഖ്യമന്ത്രി നടത്തുന്ന കേരളപര്യടനം 26-ന് കണ്ണൂരിൽ എത്തിച്ചേരും.ജില്ലയുടെ പൊതുവായ വികസനമുന്നേറ്റത്തിന്റെ ഭാഗമായി ചർച്ചകൾ നടത്തുന്നതിനോടൊപ്പം അഭിപ്രായങ്ങളും മുഖ്യമന്ത്രി കേൾക്കും.26-ന്‌ രാവിലെ പത്തരക്ക് ഇ.കെ. നായനാർ അക്കാദമിയിലാണ് പരിപാടിയെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി.സഹദേവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉത്തര കേരളത്തിലും കണ്ണൂരിലും നിരവധി വികസന പദ്ധതികൾ യാഥാർഥ്യമായത് 2016-ലെ എൽ ഡി എഫ് സർക്കാരിന്റെ കാലം തൊട്ടാണ് അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊതുവായ വികസന മുന്നേറ്റത്തിന് വേണ്ടിയുള്ള പദ്ധതികൾക്കായി വിവിധ വിഭാഗങ്ങളിലുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം നടത്തും. മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാരുൾപ്പെടെ 150 പേർ പങ്കെടുക്കുന്ന യോഗത്തിൽ അതത് മേഖലയിലുള്ള പ്രശ്നങ്ങളും പൊതുവായ കാര്യങ്ങളും അവതരിപ്പിക്കുവാനും വിശദമായി തയ്യാറാക്കിയുള്ള കുറിപ്പ് കൈമാറുവാനുമുള്ള അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ഇടതുപക്ഷത്തിന്റെ ചരിത്രവിജയത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡി.സി.സി പ്രസിഡന്റുൾപ്പെടെയുള്ളവർ അപവാദപ്രചാരണവുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.

പത്രസമ്മേളനത്തിൽ എൽ.ഡി.എഫ്‌ നേതാക്കളായ സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.പി.സന്തോഷ് കുമാർ, കെ.പി.മോഹനൻ,പി.പി.ദിവാകരൻ, സിറാജ് തയ്യിൽ, കെ.കെ.ജയപ്രകാശൻ, കെ.രാജൻ, ജോയ് കൊന്നക്കൽ, എ.ജെ. ജോസഫ്, മുഹമ്മദ് പറക്കാട്ട് എന്നിവരും പങ്കെടുത്തു.




No comments:

Post a Comment

Post Top Ad