F തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സത്താർ വടക്കുമ്പാടിനെ ജില്ലാ മുസ്‌ലിം ലീഗ് കമ്മറ്റി പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 28, 2020

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സത്താർ വടക്കുമ്പാടിനെ ജില്ലാ മുസ്‌ലിം ലീഗ് കമ്മറ്റി പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു


തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സത്താർ വടക്കുമ്പാടിനെ ജില്ലാ മുസ്‌ലിം ലീഗ് പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ സംസ്ഥാന നിരീക്ഷകരായ എം സി മായിൻ ഹാജി, സി കെ സുബൈർ എന്നിവർ ജില്ലാ പാർലമെന്ററി ബോർഡ് അംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.

 30 ന് ആണ് തൃക്കരിപ്പൂർ ഭരണ സമിതിയുടെ  പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് .  

തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയാണ് നിലവിൽ സത്താർ വടക്കുമ്പാട്. തൃക്കരിപ്പൂർ പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയിൽ മെട്ടമ്മൽ വാർഡിൽ നിന്നും മത്സരിച്ച് മെമ്പറായിരുന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . നിലവിൽ വയലോടിയിൽ നിന്നാണ് ജനവിധി തേടി തൃക്കരിപ്പൂർ പഞ്ചായത്ത് ഭരണ സമിതിയിൽ എത്തിയത്.

No comments:

Post a Comment

Post Top Ad