പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണക്ക് വോട്ട് ഉണ്ടായിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. ഇത് നേരത്തെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും പുതുക്കിയ വോട്ടര്‍പട്ടികയില്‍ പേര് വന്നില്ല.

അതിനാല്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തന്നെ ഇത്തവണ വോട്ട് ചെയ്യാനാവില്ല.