F ഇ -കേരളം: ലക്ഷ്യം സമ്പൂര്‍ണ ഇ- സാക്ഷരത;**സാധാരണക്കാരിലും ഇന്റർനെറ്റ് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഇ -കേരളം പദ്ധതിയുമായി സംസ്ഥാന സർക്കാർ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 27, 2020

ഇ -കേരളം: ലക്ഷ്യം സമ്പൂര്‍ണ ഇ- സാക്ഷരത;**സാധാരണക്കാരിലും ഇന്റർനെറ്റ് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഇ -കേരളം പദ്ധതിയുമായി സംസ്ഥാന സർക്കാർ



തിരുവനന്തപുരം> സാധാരണക്കാരിലും ഇന്റർനെറ്റ് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഇ -കേരളം പദ്ധതിയുമായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പിന്‌ കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സാണ് പദ്ധതി നടപ്പാക്കുക. ഇന്റർനെറ്റ് അധിഷ്ഠിത കംപ്യൂട്ടർ സാക്ഷരതാ പദ്ധതി ഒരു കോടിപേർക്ക് പ്രയോജനമാകും.ഓൺലൈൻ സംവിധാനം സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാർഥികളെയും യുവാക്കളെയുംപോലെ മുതിർന്നവരെയും ഇത്തരം കാര്യങ്ങളിൽ അറിവുള്ളവരാക്കാനാണ്‌ പദ്ധതി. ഓൺലൈൻ ബാങ്കിങ്‌, ഓൺലൈൻ മാർക്കറ്റിങ്‌, സൈബർ സെക്യൂരിറ്റി, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലാണ്‌ ക്ലാസ്. 

റൂട്രോ ണിക്‌സിന്റെ നെറ്റ്‌വർക്കിലുള്ള അധ്യാപകരുടെ സേവനവും ലഭ്യമാക്കും. ഓൺലൈൻ ക്ലാസുകൾക്ക് പുറമെ കോണ്ടാക്ട് ക്ലാസുകളും നൽകും.രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കും. ഒരു നഗരസഭയും എട്ട് പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ ജനസംഖ്യ രണ്ടരലക്ഷത്തോളമാണ്. ഇതിൽ 70,000ത്തോളം പേർക്ക് അടിസ്ഥാന ഇന്റർനെറ്റ് വിദ്യാഭ്യാസം ആവശ്യമെന്നാണ് കണക്കാക്കുന്നത്. 30 മുതൽ 50 ദിവസത്തിനകം ക്ലാസുകൾ പൂർത്തിയാക്കും. തുടർന്ന് മറ്റ് മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും.


No comments:

Post a Comment

Post Top Ad