F സൗദിക്കും ഒമാനും പിന്നാലെ കുവൈത്തിലും യാത്രാ വിലക്ക്: കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 21, 2020

സൗദിക്കും ഒമാനും പിന്നാലെ കുവൈത്തിലും യാത്രാ വിലക്ക്: കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു





മസ്‌കത്ത് ∙ കോവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അതിര്‍ത്തികള്‍ അടച്ചിടല്‍ പ്രഖ്യാപിച്ച് ഒമാന്‍. ഡിസംബര്‍ 22 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.

ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പുതിയ സാഹചര്യത്തില്‍ സൗദിയും അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിയന്ത്രിച്ചിട്ടുണ്ട്.

*അതിർത്തികൾ അടച്ച്* *കുവൈത്തും*

കുവൈത്ത് സിറ്റി ∙ സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തികൾ അടയ്ക്കുകയും രാജ്യാന്തര വിമാനങ്ങൾക്കു ജനുവരി 1 വരെ വിലക്കേർപ്പെടുത്തുകയും ചെയ്തതായി ഗവ.കമ്യൂണിക്കേഷൻസ് ഒാഫീസ് അറിയിച്ചു. കോവിഡ് വൈറസിന്റെ പുതിയ വകഭേദം  ബ്രിട്ടനിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ അതിർത്തികൾ അടച്ചത്.


No comments:

Post a Comment

Post Top Ad