F പെന്‍ഷന്‍കാര്‍ക്കായുള്ള ആധാര്‍- ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് "ജീവന്‍ പ്രമാണ്‍’ ഇനിമുതല്‍ പോസ്റ്റോഫീസിലും ലഭ്യമാകും. പെന്‍ഷന്‍കാരുടെ വീട്ടുപടിക്കലും പോസ്റ്റ്മാന്‍ മുഖേന സര്‍ട്ടിഫിക്കറ്റ് ലഭിക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 11, 2020

പെന്‍ഷന്‍കാര്‍ക്കായുള്ള ആധാര്‍- ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് "ജീവന്‍ പ്രമാണ്‍’ ഇനിമുതല്‍ പോസ്റ്റോഫീസിലും ലഭ്യമാകും. പെന്‍ഷന്‍കാരുടെ വീട്ടുപടിക്കലും പോസ്റ്റ്മാന്‍ മുഖേന സര്‍ട്ടിഫിക്കറ്റ് ലഭിക്കും

 



പെന്‍ഷന്‍കാര്‍ക്കായുള്ള ആധാര്‍- ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് "ജീവന്‍ പ്രമാണ്‍’ ഇനിമുതല്‍ പോസ്റ്റോഫീസിലും ലഭ്യമാകും. പെന്‍ഷന്‍കാരുടെ വീട്ടുപടിക്കലും പോസ്റ്റ്മാന്‍ മുഖേന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ആവശ്യമായ വിവരങ്ങള്‍


സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആധാര്‍ നമ്ബര്‍, നിലവിലുള്ള മൊബൈല്‍ നമ്ബര്‍, പെന്‍ഷന്‍ വിതരണ ഏജന്‍സിയില്‍ പോസ്റ്റോഫീസ്, ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടാകണം. ഏതുതരം പെന്‍ഷന്‍, അനുമതി നല്‍കുന്ന അധികാരി, വിതരണം ചെയ്യുന്ന ഏജന്‍സി, പിപിഒ നമ്ബര്‍, അക്കൗണ്ട് നമ്ബര്‍ (പെന്‍ഷന്‍) എന്നീ വിവരങ്ങളും വേണം.


സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം പെന്‍ഷനറിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബരിലേക്ക് ഐഡി വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന എസ്‌എംഎസ് ലഭിക്കും.ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് മൈക്രോ എടിഎമ്മിലും (പോസ്റ്റ്മാന്റെ കൈവശമുള്ള മൊബൈല്‍) ജീവന്‍ പ്രമാണ്‍ ഐഡി കാണാം. https://jeevanpramaan.gov.in/ppouser/login-ല്‍ നിന്ന് പെന്‍ഷനറിന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഐപിപിബി ഇതര ഉപയോക്താക്കള്‍ക്ക് പോസ്റ്റ് ഇന്‍ഫോ ആപ് വഴി 70 രൂപ സര്‍വീസ് ചാര്‍ജ് അടച്ച്‌ ഈ സേവനത്തിനായി അപേക്ഷിക്കാം.

No comments:

Post a Comment

Post Top Ad