F കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കികൂ സമാനമായ രോഗം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 6, 2020

കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കികൂ സമാനമായ രോഗം



 

 കോവിഡിന് പിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം(എം. ഐ എസ്. സി. ) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976 ജപ്പാനിൽ ആദ്യമായി കണ്ടെത്തിയ കവാസാക്കി രോഗത്തിന് സമാനമായ  ലക്ഷണങ്ങളാണ് ഇതിനുള്ളത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഹൃദയപേശികളെ വരെ ബാധിക്കാം. 

 കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ 15 കുട്ടികൾ ഇതിനകം ചികിത്സതേടി. മൂന്നു പേരുടെ നില ഗുരുതരമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊച്ചിയിലെ ആശുപത്രികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. 

 യൂറോപ്പിലും അമേരിക്കയിലും കോവിൽ പടർന്നു രണ്ടുമാസത്തിനുശേഷം റിപ്പോർട്ട് ചെയ്ത എം ഐ എസ് സി ഏഷ്യയിൽ ആദ്യമായി കണ്ടെത്തുന്നത് കോഴിക്കോടാണ്. ഏപ്രിൽ അവസാനവാരം ആയിരുന്നു ഇത്. പിന്നീട് രാജ്യത്തിന്റെ പലഭാഗത്തും സ്ഥിരീകരിച്ചു. 

 *ചികിത്സിച്ചു ഭേദമാക്കാം*

 കൃത്യസമയത്ത് കണ്ടെത്തി മരുന്നു നൽകിയാൽ പൂർണമായും ഭേദമാക്കാം. കൊവിഡ് സ്ഥിരീകരിക്കാത്ത ആരാണെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഉടൻ ചികിത്സ തേടുക. 

 *എന്താണ് എം ഐ എസ് സി*

 കോവിഡ് വൈറസ് നോഡല് ശരീരത്തിലെ പ്രതിരോധ മാണ് യഥാർത്ഥത്തിൽ ഈ അവസ്ഥ. അഞ്ചു ശതമാനം പേരിലെ ഗുരുതരം ആവാറുള്ളു. ഗുരുതരമായാൽ ഹൃദയപേശികളെ ബാധിക്കുന്ന മയോകാർഡിറ്റിസ് അവസ്ഥയിലേക്ക് എത്താം. ശ്വാസകോശം,  വൃക്ക,  ദഹനവ്യവസ്ഥ,  തലച്ചോറ്, തൊലി,  കണ്,  രക്തധമനികൾ എന്നിവയും ബാധിക്കാം. അപൂർവ്വം കേസുകളിൽ മരണവും സംഭവിക്കാം. ചികിത്സ ഐവി ഇമ്മ്യൂണോഗ്ലോബുലിൻ, സ്റ്റിറോയ്ഡ്സ് എന്നിവ ഉപയോഗിച്ച്. 


 *പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ*

* കണ്ണിലും വായിലും ചുവപ്പ്
* ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പനി
* ശരീരത്തിൽ തടിച്ചു പൊങ്ങൽ
* കൈകാലുകളിൽ  ചുവപ്പും വീക്കവും
* ശക്തമായ വയറു വേദനയും വയറിളക്കവും.



  

No comments:

Post a Comment

Post Top Ad