F ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പ്പര്യപ്പെട്ട് യുഎഇയും ,സൗദിയും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 6, 2020

ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പ്പര്യപ്പെട്ട് യുഎഇയും ,സൗദിയും




ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പ്പര്യപ്പെട്ട് യുഎഇയും ,സൗദിയും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്.ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച്‌ തയാറാക്കുകയായിരുന്നു.

ബ്രഹ്മോസിനൊപ്പം ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലും വാങ്ങാന്‍ സൗദി താല്പര്യം കാട്ടുന്നുണ്ട്.തീരദേശ പ്രതിരോധ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാല്‍ ഇത്തരത്തിലുള്ള മിസൈല്‍ സ്വന്തമാക്കാന്‍ സൗദിക്ക് താല്പര്യമുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു .തങ്ങളുടെ സമ്ബദ്‌വ്യവസ്ഥയെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിരോധ മേഖലയും ശക്തിപ്പെടുത്തുന്നതില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട് .ഈ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, ഇന്ത്യ പ്രതിരോധ പങ്കാളിയാണ്.

ബഹിരാകാശം, സമുദ്ര സംരക്ഷണം, സംയുക്ത പ്രതിരോധ ഉല്‍പാദനം & കയറ്റുമതി, സുരക്ഷയും വ്യാപാര സഹകരണവും. കപ്പല്‍ നിര്‍മ്മാണം, യുദ്ധോപകരണങ്ങള്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്ത കവചിത വാഹനങ്ങള്‍ എന്നിവയിലാണ് യുഎഇ താല്പര്യം കാട്ടാറുള്ളത് .കരസേനാ മേധാവി ജനറല്‍ എം എം നരവാനെ അടുത്തയാഴ്ച്ച സൗദിയും ,യു എ ഇയും സന്ദര്‍ശിക്കും . ഈ രാജ്യങ്ങളിലെ സൈനിക തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും




  

No comments:

Post a Comment

Post Top Ad