F പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറിനെ പുറത്താക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, December 24, 2020

പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറിനെ പുറത്താക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി


പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തിന് ഉത്തരവാദിയായ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ  പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി എ പി നാരായണൻ കെപിസിസി പ്രസിഡണ്ടിന് കത്തയച്ചു. 15 വർഷമായി യുഡിഎഫ് ജയിക്കുന്ന വാർഡിൽ മത്സരിച്ച മണ്ഡലം പ്രസിഡണ്ട് പോലും പരാജയപ്പെട്ടു. ഇവിടെ യുവാക്കളെ സ്ഥാനാർഥിയാക്കണമെന്ന നിർദേശം അംഗീകരിക്കാതിരുന്നത് പരാജയത്തിന് ഇടയാക്കി.ജയരാജിൻറെ പരാജയം തന്റെ പേരിൽ കെട്ടിവയ്ക്കാനുള്ള ശ്രമം മാനഹാനിയുണ്ടാക്കിയെന്നും കത്തിൽ പറയുന്നു. 29 പേർ പങ്കെടുത്ത വാർഡ് കൺവെൻഷൻ തീരുമാനമനുസരിച്ചാണ് പ്രസിഡണ്ടിനെ പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് നോട് ആവശ്യപ്പെട്ടത്. ഡിസിസി ജനറൽ സെക്രട്ടറി എ പി നാരായണനാണ് 38ാം വാർഡിൽ പരാജയത്തിന് കാരണമെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റും സ്ഥാനാർഥിയുമായിരുന്ന കെ ജയരാജും കെപിസിസി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.




No comments:

Post a Comment

Post Top Ad