F ഈ വർഷവും യുട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് അമേരിക്കയിൽ നിന്നുള്ള 9 വയസ്സുകാരൻ റയാൻ തന്നെ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 20, 2020

ഈ വർഷവും യുട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് അമേരിക്കയിൽ നിന്നുള്ള 9 വയസ്സുകാരൻ റയാൻ തന്നെ


 ഈ വർഷവും യുട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് അമേരിക്കയിൽ നിന്നുള്ള 9 വയസ്സുകാരൻ റയാൻ തന്നെ. ‘റയാൻസ് ടോയ്സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിരപരിചിതനായ റയാൻ 29.5 ദശലക്ഷം യുഎസ് ഡോളറാണു ( ഏകദേശം 217.14 കോടി രൂപ) ഈ വർഷം സമ്പാദിച്ചത്. ഫോർബ്സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാർസ് 2020 പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിൽ നിന്നുള്ള ഈ കുട്ടി. 2020 ൽ റയാന്റെ ചാനൽ വ്യൂസ് 1220 കോടിയാണ്. സബ്സ്ക്രൈബേഴ്സ് 4.17 കോടിയും.

പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. യുട്യൂബിൽ ഇന്നു സർവസാധാരണമായിക്കൊണ്ടിരിക്കുന്ന ‘അൺബോക്സിങ്’ വിഡിയോകളുടെ കുട്ടിപ്പതിപ്പ്. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയിൽ റയാൻ വിശദീകരിക്കും. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വിഡിയോകളിൽ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്.


2015 ൽ റയാന്റെ മാതാപിതാക്കൾ ആരംഭിച്ച ‘റയൻസ് വേൾഡ്’ എന്ന ചാനലിന് നാലു വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും ഇതിനകം 41.7 ദശലക്ഷം വരിക്കാരുണ്ട്. തുടക്കത്തിൽ ‘റയാൻ ടോയ്‌സ് റിവ്യൂ’ എന്ന പേരിലെ ചാനലിൽ കൂടുതലും ‘അൺബോക്സിംഗ്’ വിഡിയോകൾ ഉൾപ്പെട്ടിരുന്നു. കളിപ്പാട്ടങ്ങളുടെ ബോക്സുകൾ തുറക്കുകയും കളിക്കുകയും ചെയ്യുന്നതായിരുന്നു വിഡിയോകൾ.നിരവധി വിഡിയോകൾ 100 കോടിയിലധികം വ്യൂകൾ നേടിയിട്ടുണ്ട്. ചാനൽ ഉണ്ടാക്കിയതിനുശേഷം ഏകദേശം 4300 കോടി വ്യൂകൾ ലഭിച്ചുവെന്ന് അനലിറ്റിക്സ് വെബ്‌സൈറ്റ് സോഷ്യൽ ബ്ലേഡിൽ നിന്നുള്ള ഡേറ്റ പറയുന്നു. ഒരു ഉപഭോക്തൃ അഭിഭാഷക സംഘടനയായ ട്രൂത്ത് ഇൻ അഡ്വർടൈസിങ് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന് (എഫ്‌ടിസി) പരാതി നൽകിയതിനെത്തുടർന്നാണ് റയാന്റെ ചാനലിന്റെ പേര് മാറ്റിയത്.


ഏത് വിഡിയോകളാണ് സ്പോൺസർ ചെയ്തതെന്ന് ചാനൽ വ്യക്തമായി സൂചിപ്പിക്കുന്നില്ലെന്ന് ട്രൂത്ത് ഇൻ അഡ്വർടൈസിങ് ആരോപിച്ചിരുന്നു. അതായത് ബ്രാൻഡുകൾ അവരുടെ ഉൽപന്നങ്ങൾ ഫീച്ചർ ചെയ്യുന്നതിനായി വിഡിയോയ്ക്ക് പണം നൽകി എന്നതായിരുന്നു ആരോപണം. കളിപ്പാട്ടങ്ങൾക്ക് പുറമേ കൂടുതൽ വിദ്യാഭ്യാസ വിഡിയോകളും റയാൻ പോസ്റ്റ് ചെയ്യുന്നുണ്ട്.


ഫോബ്‌സിന്റെ റാങ്കിങ്ങിൽ, ടെക്സാസിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ നടത്തുന്ന ‘ഡ്യൂഡ് പെർഫെക്റ്റ്’ ചാനലിനെ റയാൻ കാജി കഴിഞ്ഞ വർഷം തന്നെ മറികടന്നിരുന്നു. കെട്ടിടങ്ങളുടെ മുകളിൽ നിന്നോ ഹെലികോപ്റ്ററുകളിൽ നിന്നോ ബാസ്‌ക്കറ്റ്ബോൾ വളയങ്ങളിലേക്ക് പന്ത് ഇടുന്നത് പോലുള്ള അസാധ്യമായ ആശയങ്ങൾ പരീക്ഷിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്യുന്ന ചാനലാണിത്. വരുമാനത്തിൽ ഡ്യൂഡ് പെർഫെക്റ്റ് ആണ് മൂന്നാം സ്ഥാനത്താണ്. ഡ്യൂഡ് പെർഫെക്റ്റിന്റെ 2020 ലെ വരുമാനം 23 ദശലക്ഷം ഡോളറാണ്. രണ്ടാം സ്ഥാനത്ത് മിസ്റ്റർ ബീസ്റ്റ് (ജിമ്മി ഡൊണാൾഡ്സൺ) ചാനലാണ്, വരുമാനം 24 ദശലക്ഷം ഡോളർ.

No comments:

Post a Comment

Post Top Ad