F രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് വെളിപ്പെടുത്തല്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 12, 2020

രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് വെളിപ്പെടുത്തല്‍

 




ഡൽഹി: രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് സ്വതന്ത്ര ഇന്ത്യൻ സൈബർ സുരക്ഷാ ഗവേഷകനായ രാജ്ശേഖർ രാജഹാരിയയെ ഉദ്ധരിച്ച് ന്യൂസ് 18 പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.  ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, വാർഷിക വരുമാനം, ജനനത്തീയതി എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. എന്നാൽ മുഴുവൻ ക്രെഡിറ്റ് കാർഡ് നമ്പറുകളും ചോർന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.  ചോർന്ന വിവരങ്ങളുടെ ശേഖരം 58 സ്പ്രെഡ് ഷീറ്റുകളിലായി 1.3 ജിബിയോളം വരുമെന്നാണ് വിവരം. ബാങ്കിന്റേയോ, നഗരത്തിന്റേയോ ക്രമത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഓരോ ക്രമീകരണത്തിലും നൂറ് കണക്കിന് ആളുകളുടെ വിവരങ്ങളുണ്ടെന്നുമാണ് റിപ്പോർട്ട്.  സാമ്പത്തിക ഇടപാടുകൾ നടത്താൻ ഈ ഡാറ്റ നേരിട്ട് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വിവരങ്ങൾ ഓൺലൈൻ ആൾമാറാട്ടം, ഫിഷിംഗ് ആക്രമണങ്ങൾ, സ്പാമിംഗ് എന്നിങ്ങനെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചേക്കാം.  പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നെല്ലാമുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഡാറ്റ ചോർച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പങ്കുവെച്ചിരിക്കുന്ന ഡേറ്റകൾ വിൽപ്പനയ്ക്ക് വച്ചിരിക്കാമെന്നാണ് അനുമാനം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകാൻ ബാങ്കുകളുമായി കരാറുള്ള മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർന്നതെന്നാണ് കരുതുന്നത്.

No comments:

Post a Comment

Post Top Ad