F ഓട്ടോ കൂലി കൊടുക്കാന്‍ 70 രൂപ പിരിച്ചതിന് അന്ന് 'കല്ലെറിഞ്ഞവര്‍' അറിയുക ,സഖാവ് ഓമനക്കുട്ടന്‍റെ മകള്‍ ഡോക്ടറാകും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 9, 2020

ഓട്ടോ കൂലി കൊടുക്കാന്‍ 70 രൂപ പിരിച്ചതിന് അന്ന് 'കല്ലെറിഞ്ഞവര്‍' അറിയുക ,സഖാവ് ഓമനക്കുട്ടന്‍റെ മകള്‍ ഡോക്ടറാകും


 ചേർത്തല> നാട്‌ നടുങ്ങിയ പ്രളയനാളുകളിൽ വ്യാജവാർത്തകൾ നൽകി വേട്ടയാടിയതാണ്‌ ഓമനക്കുട്ടനെന്ന സഖാവിനെ. ദുരിതാശ്വാസക്യാമ്പിൽ പണപിരിവു നടത്തിയെന്ന്‌ പറഞ്ഞ്‌ മാധ്യമങ്ങളും തൽപര്യകക്ഷികളും അധിക്ഷേപിച്ച അതേ ഓമനക്കുട്ടനെ ഇന്ന്‌ തെളിമയാർന്ന ചിരിയോടെ മാധ്യമങ്ങൾ വീണ്ടും ആഘോഷിക്കുകയാണ്‌. ഓമനക്കുട്ടനെന്ന സുകൃതിയുടെ അച്‌ഛനെ. കഷ്‌ടപാടുകൾക്കിടയിലും മികച്ച റാങ്കിൽ എംബിബിഎസ്‌ പ്രവേശനം നേടിയ മകൾ സൃകൃതിയെ മാധ്യമങ്ങൾക്ക്‌ മുന്നിൽ ചേർത്ത്‌ പിടിച്ചു തലയുയർത്തി നിൽക്കുകയാണ്‌ ആ അച്‌ഛൻ .
സിപിഐ എം കുറുപ്പംകുളങ്ങര ലോക്കൽ കമ്മിറ്റിയംഗമാണ‌് ഓമനക്കുട്ടൻ.ചേർത്തലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കാൻ സാധനങ്ങൾ എത്തിക്കുന്നതിനായി,70 രൂപാ ഓട്ടോറിക്ഷാ കൂലി സ്വരൂപിച്ചതിനെ 'ദുരിതാശ്വാസ ക്യാമ്പിൽ സിപിഐ എം നേതാവിന്റെ പണപ്പിരിവ് ' എന്ന തലക്കെട്ടോടെയാണ്‌ വാർത്തകൾ നൽകിയിരുന്നത്‌.
മണ്ണിൽ പണിയെടുത്തും പാറയോട‌് മല്ലിട്ടും ഓമനക്കുട്ടൻ ജീവിക്കുന്നത‌് മക്കളായ സുകൃതിയ‌്ക്കും ദൃതിനയ‌്ക്കും വേണ്ടിയാണ‌്. ഒപ്പം സമൂഹത്തിന‌് നന്മ ചെയ്യുന്ന പൊതുപ്രവർത്തകനായും. അച്ഛന്റെ കഷ‌്ടപ്പാടിനൊപ്പം സുകൃതിയുടെ പ്രയത്നവും ചേർന്നപ്പോൾ ഡോക‌്ടറാകണമെന്ന സ്വപ‌്നം സാഫല്യമാകുകയാണ്‌. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലാണ്‌ പ്രവേശനം ലഭിച്ചത്‌.
ചേർത്തല തെക്ക‌് പഞ്ചായത്ത‌് ആറാം വാർഡിൽ കണ്ണികാട‌് ഭാവനാലയത്തിൽ ഓമനക്കുട്ടന്‌ പച്ചക്കറി കൃഷിയും കൽപ്പണിയുമാണ്‌. അതിൽനിന്നു കിട്ടുന്നതും കൂടാതെ ലോണെടുത്തുമാണ്‌ കുട്ടികളെ പഠിപ്പിക്കുന്നത‌്.ഭാര്യ രാജേശ്വരിക്കും കൂലിപ്പണിയാണ്‌. . സുകൃതിയുടെ ആഗ്രഹം സാധ്യമാക്കാൻ രണ്ട‌് വർഷം മെഡിക്കൽ പ്രവേശന പരീക്ഷയ‌്ക്ക‌് സ്വകാര്യ സ്ഥാപനത്തിൽ പരിശീലനം നൽകി‌. അർത്തുങ്കൽ സെന്റ‌് ഫ്രാൻസിസ‌് അസീസി എച്ച‌്എസ‌്എസ‌ിൽ 86 ശതമാനം മാർക്കോടെ 10﹣-ാം ക്ലാസും 70 ശതമാനം മാർക്കോടെ പ്ലസ‌്ടുവും വിജയിച്ചുരുന്നു.
ആദ്യവർഷം പരീക്ഷയിൽ റാങ്കിൽ പിന്നോക്കമായെങ്കിലും തളരാത്ത സുകൃതി പരിശീലനം തുടർന്നു. ഇത്തവണ വിജയം അവൾക് കൊപ്പം നിന്നു.. ഡോക‌്ടറാകണമെന്ന‌് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതാണെന്ന‌് സുകൃതി പറഞ്ഞു.
അടുത്തിടെയാണ‌് ഓമനകുട്ടൻ കൊച്ചിൻ റിഫൈനറിയിൽ കരാർ തൊഴിലാളിയായത‌്. ഇളയമകൾ ദൃതിന അർത്തുങ്കൽ സെന്റ‌് ഫ്രാൻസി‌സ‌് അസീസി ഹയർസെക്കൻഡറി സ‌്കൂൾ 10﹣-ാം ക്ലാസ‌് വിദ്യാർഥിനിയാണ‌്.

മന്ത്രി ടി എം തോമസ‌് ഐസക‌് ഉൾപ്പെടെയുള്ളവർ സുകൃതിയെ ഫോണിൽ അഭിനന്ദിച്ചു. പഠനത്തിന‌് ആവശ്യമായതെല്ലാം നൽകുമെന്ന‌് അദ്ദേഹം അറിയിച്ചതായി ഓമനക്കുട്ടൻ പറഞ്ഞു. ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, എ എം ആരിഫ‌് എംപി തുടങ്ങിയവർ വീട്ടിലെത്തി അനുമോദിച്ചു. സംസ്ഥാനത്ത‌് പലയിടങ്ങളിൽനിന്നും അനേകംപേർ ഫോണിൽ അഭിനന്ദനം അറിയിച്ചു. രാവിലെ മുതൽ ഫോൺവിളിയുടെ പ്രവാഹമാണെന്ന‌് ഓമനക്കുട്ടൻ പറഞ്ഞു. സുകൃതിയുടെ അഭിമാനനേട്ടം സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞാണ‌് അഭിനന്ദന പ്രവാഹം.

No comments:

Post a Comment

Post Top Ad