F സംസ്ഥാനത്തെ ശിശുമരണനിരക്ക് 5.6ല്‍നിന്ന് കുറഞ്ഞ് 4.4 ശതമാനത്തില്‍ എത്തിയതായി കേന്ദ്ര കുടുംബാരോഗ്യമന്ത്രാലയം. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 14, 2020

സംസ്ഥാനത്തെ ശിശുമരണനിരക്ക് 5.6ല്‍നിന്ന് കുറഞ്ഞ് 4.4 ശതമാനത്തില്‍ എത്തിയതായി കേന്ദ്ര കുടുംബാരോഗ്യമന്ത്രാലയം.

** https://chat.whatsapp.com/D75PzPspOjTIVI753ti12H  കൂടുതല്‍ ബിഹാറിലാണ്–- 46.8 ശതമാനം. നവജാത ശിശുമരണനിരക്ക് 4.4ല്‍നിന്ന് 3.4 ആയി. സ്ത്രീ–-പുരുഷാനുപാതത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ആയിരം പുരുഷന് 1049 സ്ത്രീ എന്നതായിരുന്നു അനുപാതമെങ്കില്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം 1121 ആണ്. ജനനസമയത്തുള്ള ലിംഗാനുപാതത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം 1047ല്‍നിന്ന് കുറഞ്ഞ് 951ലെത്തി. മന്ത്രാലയം പ്രസിദ്ധീകരിച്ച 2019–-20 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്‌എച്ച്‌എസ്–-5)യിലാണ് ഇക്കാര്യങ്ങളുള്ളത്.

ഗാര്‍ഹികജീവിതം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ പഠനമാണ് മന്ത്രാലയം പുറത്തുവിട്ടത്.കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ് തുടങ്ങി 17 സംസ്ഥാനത്തിന്റെയും അഞ്ച് കേന്ദ്രഭരണപ്രദേശത്തിന്റെയും വിവരമാണ് ആദ്യഘട്ട റിപ്പോര്‍ട്ടിലുള്ളത്. ബാക്കി 12 സംസ്ഥാനത്തിന്റെ വിവരം രണ്ടാം ഘട്ടമായി പ്രസിദ്ധീകരിക്കും.

 
ഗാര്‍ഹിക ജീവിതത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. 94.1 ശതമാനം സ്ത്രീകളും കുടുംബത്തിലെ തീരുമാനം എടുക്കുന്നതില്‍ പങ്കാളികളാകുന്നു. ആര്‍ത്തവ സമയത്ത് ശുചിത്വസംവിധാനം ഉപയോഗിക്കുന്ന 93 ശതമാനം സ്ത്രീകള്‍ കേരളത്തിലുണ്ടെന്ന് സര്‍വേയില്‍ പറയുന്നു.

12–-23 മാസം പ്രായമായ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതില്‍ 4.3 ശതമാനം കുറവുണ്ടായി. 2015–-16 എന്‍എഫ്‌എച്ച്‌എസ് റിപ്പോര്‍ട്ടില്‍ 82.1 ശതമാനമായിരുന്നത് 19 –-20ല്‍ 77.8 ശതമാനമായി കുറഞ്ഞു. കോവിഡ് വ്യാപന ഭീഷണി കാരണം കുട്ടികളെ ആശുപത്രികളിലെത്തിച്ച്‌ കുത്തിവയ്പ് എടുപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാതിരുന്നതാണ് കാരണം.

പോഷകാഹാരക്കുറവ് വര്‍ധിച്ചു, ശിശുമരണം കുറഞ്ഞു- ദേശീയ കുടുംബാരോഗ്യ സര്‍വേ
ശിശുമരണ നിരക്കില്‍ കുറവും പോഷകാഹാരക്കുറവില്‍ വര്‍ധനയും രേഖപ്പെടുത്തി അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ശിശുമരണ നിരക്ക്, അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് എന്നിവ കുറഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗത്തിലും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിലും വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2018–-19ല്‍ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 6.1 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

വിളര്‍ച്ച കൂടുതല്‍ ഗുജറാത്തില്‍
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വിളര്‍ച്ച ബാധിച്ചവര്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ്. 80 ശതമാനം കുട്ടികളും വിളര്‍ച്ച നേരിടുന്നു. അസമില്‍ ഇത് 68 ശതമാനം. കുട്ടികളിലെ പോഷകാഹാരക്കുറവില്‍ വലിയ വര്‍ധനയുണ്ടായി. പ്രായത്തിന് അനുസൃതമായ ഉയരമില്ലാത്ത കുട്ടികളുടെ എണ്ണം 11 സംസ്ഥാനങ്ങളിലും വര്‍ധിച്ചു. ഉയരത്തിന് അനുസൃതമായ ഭാരമില്ലാത്ത കുട്ടികള്‍ 14 സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു.

No comments:

Post a Comment

Post Top Ad