F കര്‍ഷകര്‍ക്ക് പിന്‍തുണയുമായി യുഎന്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 5, 2020

കര്‍ഷകര്‍ക്ക് പിന്‍തുണയുമായി യുഎന്‍




ദില്ലി : വിവിധ കാര്‍ഷിക സംഘടനകള്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുമ്ബോള്‍ കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെടുന്നു. ഡല്‍ഹിയിലേയ്ക്കുള്ള വഴികള്‍ ഉപരോധിച്ച്‌ ആയിരക്കണക്കിന് കര്‍ഷകരാണ് സമരം നടത്തുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെ എത്രയും വേഗം സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

പക്ഷേ വിഷയത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍.തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്നും ഇനി ചര്‍ച്ച നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പതിനഞ്ചോളം ആവശ്യങ്ങളാണ് സര്‍ക്കാരിനു മുന്നില്‍ കര്‍ഷകര്‍ വെച്ചിട്ടുള്ളത്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ മൊത്തത്തില്‍ പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സമരം നടത്തുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയമായ തിരിച്ചടിയായിരിക്കുകയാണ്. അധികം വിട്ടുവീഴ്ചകള്‍ക്ക് നില്‍ക്കാതെ സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന വിമര്‍ശനം ശക്തമാകുകയാണ്.



  

No comments:

Post a Comment

Post Top Ad