F വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനാക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി പൂര്‍ത്തിയായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 5, 2020

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനാക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി പൂര്‍ത്തിയായി




ദില്ലി : പുസ്തകരൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനാക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി പൂര്‍ത്തിയായി. ഇനി 'പരിവാഹന്‍' വെബ്സൈറ്റ് മുഖേന പുതുക്കാന്‍ സാധിക്കും.

സംസ്ഥാനത്താകെ 1.40 കോടി വാഹനങ്ങളുടെ ആര്‍.സി. ബുക്കാണ് പരിവാഹന്‍ സൈറ്റിലേക്ക് മാറ്റിയത്. 80 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസന്‍സുകളും മോട്ടോര്‍ വാഹനവകുപ്പ് മാറ്റിക്കഴിഞ്ഞു. കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകളും ആര്‍.സി.കളും പരിവാഹനിലേക്ക് മാറ്റുന്ന നടപടി നേരത്തേ പൂര്‍ത്തിയായിരുന്നു.

വാഹന ഉടമകള്‍ ഉടന്‍ മൊബൈല്‍ നമ്ബര്‍ ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യണം.അല്ലാത്തപക്ഷം സേവനങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് കിട്ടുന്ന ഒ.ടി.പി. ലഭിക്കാതെ വരും.
 
  

No comments:

Post a Comment

Post Top Ad