F ഓൺലൈൻ തട്ടിപ്പ്;മാതമംഗലത്ത് തുണിക്കട ഉടമയുടെ 40,000 രൂപ കവർന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 22, 2020

ഓൺലൈൻ തട്ടിപ്പ്;മാതമംഗലത്ത് തുണിക്കട ഉടമയുടെ 40,000 രൂപ കവർന്നു




മാതമംഗലം :ഓൺലൈനിൽ ഹോട്ടൽ ഭക്ഷണം ഓർഡർ ചെയ്ത് വ്യാപാരിയുടെ പണം കവർന്നു. മാതമംഗലത്തെ ഒ പി ഇബ്രാഹിം കുട്ടിയുടെ അക്കൗണ്ടിൽ നിന്ന് 40,000 രൂപ യാണ് കവർന്നത്. ഇയാളുടെ കടയുടെ സമീപത്തെ ഷബീറിൻറെ ഹോട്ടലിലെ ഫോണിലേക്ക് ഹിന്ദി സംസാരിക്കുന്നയാൾ വിളിച്ച് 4200 രൂപയുടെ ഭക്ഷണത്തിന് ഓർഡർ ചെയ്തു. രാത്രി 7ന് എത്തി ഭക്ഷണം വാങ്ങാമെന്നും തുക ഗൂഗിൾ പേ വഴി അടക്കാം എന്നും പറഞ്ഞതിനാൽ ഹോട്ടലുടമ ഗൂഗിൾ പേ നമ്പർ കൊടുത്തു. ഗൂഗിൾ പേ വഴി പണം അടക്കുന്നതിന് തടസ്സം ഉണ്ടെന്നും എടിഎം കാർഡ് നമ്പർ തന്നാൽ അക്കൗണ്ടിലേക്ക് പണം ഇടാം എന്ന് പറഞ്ഞു. എടിഎം കാർഡ് ഇല്ലാത്തതിനാൽ ഹോട്ടലുടമ തുണിക്കടയുടമയുടെ കാർഡ് നമ്പറും ഒടിപി നമ്പറും നൽകി. അഞ്ച് മിനിറ്റിനകം അക്കൗണ്ടിൽ ഉണ്ടായ 40,000 രൂപ നഷ്ടപ്പെട്ടു. തട്ടിപ്പുകാർ വിളിച്ച നമ്പറിലേക്ക് തുണിക്കടയുടമ  വീണ്ടും ബന്ധപ്പെട്ടപ്പോൾ വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമിച്ചു. ഇങ്ങനെ സംഭവിച്ചതിൽ വിഷമമുണ്ടെന്നും ഹിന്ദിയിൽ പറഞ്ഞയാൽ പണം തിരികെ നൽകാമെന്ന് അറിയിച്ചു. ഇതിനായി മറ്റൊരു അക്കൗണ്ട് നമ്പർ കൂടി ആവശ്യപ്പെട്ടപ്പോൾ വിവരം പോലീസിനെ അറിയിച്ചു. നാഗ്പൂർ ആസ്ഥാനമാക്കിയുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പെരിങ്ങോം പോലീസ് കണ്ടെത്തി.

 

No comments:

Post a Comment

Post Top Ad