F എട്ടിക്കുളം കക്കമ്പാറയിലെ പാറ പൊട്ടിക്കാൻ 27.6 ലക്ഷം അനുവദിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, December 24, 2020

എട്ടിക്കുളം കക്കമ്പാറയിലെ പാറ പൊട്ടിക്കാൻ 27.6 ലക്ഷം അനുവദിച്ചു

പയ്യന്നൂർ : രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളം കക്കമ്പാറയിൽ ജനങ്ങൾക്ക് ഭീഷണിയായി പിളർന്നു നിൽക്കുന്ന  പാറക്കെട്ടുകൾ പൊട്ടിച്ച്  നീക്കാൻ 27.6 ലക്ഷം രൂപ അനുവദിച്ചു സർക്കാർ ഉത്തരവ്. 2019 ആഗസ്റ്റ് 17നാണ് കക്കമ്പാറയിൽ ഭൂമി പിളർന്നു അകന്നു തുടങ്ങിയത്. കക്കമ്പാറ ജംഗ്ഷന് സമീപം ഓലക്കാൽ മസ്ജിദിന് മുകൾഭാഗത്തായി ഏഴ് മീറ്ററോളം വീതിയിലും നാലാൾ താഴ്ച്ചയിലു 200 മീറ്ററോളം നീളത്തില മാണ് ഭൂമി പിളർന്നത്. പ്രദേശത്തെ അനിയന്ത്രിത മണൽഖനനമാണ് ഈ പാറ പിളരാൻ ഇടയാക്കിയതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ . കഴിഞ്ഞ മഴക്കാലത്ത് 7 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിരുന്നെങ്കിലുംപാറ നീക്കാൻ നടപടി ഉണ്ടായില്ല . ഇതിനിടയിൽ പാറക്കെട്ടുകൾക്ക് വിള്ളൾ വർദ്ധിച്ചത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. പാറക്കെട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട്  സിപിഐഎം നേതൃത്വത്തിൽ പ്രക്ഷോപം സംഘടിപ്പിച്ചിരുന്നു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സി കൃഷ്ണൻ എം എൽ എ എന്നിവർ സ്ഥലം സന്ദർശിക്കുകയും അടിയന്തിര നടപടികൾ കൈക്കൊള്ളാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരം മൾട്ടി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച്  പഠനം നടത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപകടമാവസ്ഥയിലുള്ള പാറകൾ പൊട്ടിക്കാൻ തുക അനുവദിച്ചത്.



No comments:

Post a Comment

Post Top Ad