F 275 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം പുറത്തേക്കിറങ്ങി മമ്മൂക്ക - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 5, 2020

275 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം പുറത്തേക്കിറങ്ങി മമ്മൂക്ക




 കോവിഡ് വ്യാപനത്തോടെ വീടിനുള്ളില്‍ കയറിയതാണ് മലയാളികളുടെ പ്രിയ സൂപ്പര്‍സ്റ്റാര്‍. കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചിട്ടേ അദ്ദേഹം വീടിനു പുറത്തിറങ്ങു എന്ന അഭ്യുഹങ്ങളെ കാറ്റില്‍പറത്തി ജമദ്യത്തിലേക്ക് അദ്ദേഹം നാളുകള്‍ക്ക് ശേഷം ഇറങ്ങി. നീണ്ട 275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കൊച്ചിയിലെ വീടിന്റെ ഗേറ്റ് തുറന്ന് അദ്ദേഹം പുറത്തിറങ്ങി.

നഗരവും തിരക്കും ആള്‍ക്കൂട്ടവും കടന്നു കാര്‍ മറൈന്‍ ഡ്രൈവിലെത്തി. സിനിമ പോസ്റ്ററുകള്‍ക്കുമുകളില്‍ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ സ്ഥാനംപിടിച്ചിരുന്നു. തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്കിടയില്‍ മലയാളിയുടെ സൂപ്പര്‍സ്റ്റാര്‍ എത്തിയത് കണ്ട് അമ്ബരന്നുനിന്നവര്‍ ഏറെ.


പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റില്‍ അമര്‍ന്നിരുന്നുകൊണ്ടുള്ള മാസങ്ങള്‍ക്ക് ശേഷമുള്ള യാത്ര ഏറെ ആസ്വദിച്ച മേറ്റായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്.വീട്ടില്‍ ഒറ്റയ്ക്കിരുന്ന ചുറ്റുപാടില്‍നിന്നും ജനങ്ങള്‍ക്കിടയിലേക്ക് നാളുകള്‍ക്ക് ശേഷമെത്തിയതിന്റെ കൃതാര്ഥത മുഖത്തുണ്ട്.

അവിടുന്ന് കണ്ടെയ്നര്‍ റോഡിലൂടെ ഇടപ്പള്ളിയിലേക്ക് വണ്ടി തിരിച്ചു. കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലെ ചായകടയില്‍നിന്ന് മധുരമില്ലാത്ത ചൂടു കട്ടന്‍ചായ പാസ്സാക്കി. കൂടെ , രമേഷ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. മമ്മൂക്ക വീടുവിട്ട് പുറത്തെത്തിയത് ഏതായാലും പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത തന്നെയായിരുന്നു.

വീടിനുള്ളിലിരുന്നുകൊണ്ടുള്ള നിമിഷങ്ങള്‍ മമ്മൂക്ക സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പക്ഷികളുടെ ചിത്രമെടുപ്പും സായാഹ്നസന്ധ്യകള്‍ ആസ്വദിച്ചതും എല്ലാം. പ്രഭാതസവാരിക്കുപോലുമൊന്ന് പുറത്തിറങ്ങാതെയുള്ള ഗൃഹവാസമായിരുന്നു. വോട്ടുചെയ്യാന്‍ പോകുമെന്നും ജനുവരി ആദ്യവാരം ഷൂട്ടിങ് സെറ്റിലേക്ക് എത്തുമെന്നും അറിയിച്ചാണ് മമ്മൂക്ക മടങ്ങിയത്.


  

No comments:

Post a Comment

Post Top Ad