F പൊതു പ്രാഥമിക പരീക്ഷ കണ്‍ഫര്‍മേഷന്‍: തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് തിരുത്താന്‍ 21 വരെ അവസരമുണ്ടെന്ന് പിഎസ്‍ സി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 18, 2020

പൊതു പ്രാഥമിക പരീക്ഷ കണ്‍ഫര്‍മേഷന്‍: തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് തിരുത്താന്‍ 21 വരെ അവസരമുണ്ടെന്ന് പിഎസ്‍ സി

 പൊതു പ്രാഥമിക പരീക്ഷ കണ്‍ഫര്‍മേഷന്‍: തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് തിരുത്താന്‍ 21 വരെ അവസരമുണ്ടെന്ന് പിഎസ്‍ സി


 


ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പിഎസ്‍സി പൊതുപരീക്ഷയുടെ കണ്‍ഫര്‍മേഷനില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് തിരുത്താന്‍ അവസരമുണ്ടെന്ന് പിഎസ്‍സി അറിയിപ്പ്. പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മാസം 21വരെ സമയമുണ്ട്. ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ട ജില്ല എന്നിവയിലെ തെറ്റ് തിരുത്താനാണ് ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോ​ഗാര്‍ത്ഥികള്‍ മെയില്‍ ഐഡി വഴിയും മറ്റ് ജില്ലകളിലെ ഉദ്യോ​ഗാര്‍ത്ഥികള്‍ അതാത് ജില്ലകളിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടുമാണ് അപേക്ഷ നല്‍കേണ്ടത്.

ഫേസ്ബുക്ക് അറിയിപ്പിന്റെ പൂര്‍ണ്ണരൂപം:

2021 ഫെബ്രുവരി മാസം നടക്കുന്ന എസ്‌എസ്‌എല്‍സി വരെ യോ​ഗ്യതയുള്ള ഉദ്യോ​ഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോ​ഗാര്‍ത്ഥികളില്‍ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ട ജില്ല എന്നിവ തെറ്റായി രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ ഉദ്യോ​ഗാര്‍ത്ഥികള്‍ ആയതില്‍ മാറ്റം വരുത്തുന്നതിന് jointce.psc@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്കും മറ്റ് ജില്ലയിലെ ഉദ്യോ​ഗാര്‍ത്ഥികള്‍ അതാത് ജില്ലയിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷയില്‍ തങ്ങളുടെ യൂസര്‍ ഐഡി, മൊബൈല്‍ ഫോണ്‍ നമ്ബര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ 21.12.2020 തീയതി 5 മണിക്കകം ബന്ധപ്പെട്ട ജില്ലാ ഓഫീസ്/ആസ്ഥാന ആഫീസില്‍ ലഭിക്കുന്ന രീതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 21.12.2020 തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരി​ഗണിക്കുന്നതല്ല.

*നമ്മുടെ പയ്യന്നുരിൽ പരസ്യം നൽകാൻ* *വിളിക്കു:9400753821*

No comments:

Post a Comment

Post Top Ad