F ഒളിമ്പിക്‌സിൽ ബ്രേക്ക് ഡാൻസും 2024-ലെ പാരിസ് ഒളിമ്പിക്‌സിൽ മത്സര ഇനമാകും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 8, 2020

ഒളിമ്പിക്‌സിൽ ബ്രേക്ക് ഡാൻസും 2024-ലെ പാരിസ് ഒളിമ്പിക്‌സിൽ മത്സര ഇനമാകും

 


 

ഒളിമ്പിക്‌സിൽ ബ്രേക്ക് ഡാൻസും 2024-ലെ പാരിസ് ഒളിമ്പിക്‌സലണ്ടൻ: 2024-ലെ പാരിസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസ് അടക്കമുള്ള നാല് ഇനങ്ങൾ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി. പാരിസ് ഒളിമ്പിക്സിൽ സർഫിങ്, സ്കേറ്റ് ബോർഡിങ്, സ്പോർട്സ് ക്ലൈംബിങ് എന്നിവയ്ക്കൊപ്പം ബ്രേക്ക്ഡാ ൻസിങ്ങും ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിങ്കളാഴ്ച അംഗീകാരം നൽകിയതായി ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.
ഈ നീക്കത്തിലൂടെ 2024 പാരീസ് ഒളിമ്പിക്സിനെ കോവിഡാനന്തര ലോകത്തിന് കൂടുതൽ അനുയോജ്യമാക്കുകയാണെന്ന് തോമസ് ബാച്ച് പറഞ്ഞു. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ചെലവും സങ്കീർണ്ണതയും കൂടുതൽ കുറയ്ക്കുകയാണെന്നും യുവാക്കളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോൺസർമാർക്കും ബ്രോഡ്കാസ്റ്റിങ് പങ്കാളികൾക്കും യുവ ആരാധകർക്കും താൽപര്യമുള്ള തരത്തിൽ ഗെയിംസിനെ നവീകരിക്കാനായി ശ്രമം നടക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ നീക്കം. മേഖലയിലെ ജനപ്രിയ ഇനങ്ങളെ തിരഞ്ഞെടുക്കാൻ ആതിഥേയ നഗരത്തെ അനുവദിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ ചട്ടപ്രകാരമാണ് നീക്കം.
പാരീസ് ഗെയിംസിനുള്ള മൊത്തം അത്ലറ്റുകളുടെ എണ്ണം 10,500 ആയി ഐ.ഒ.സി. പരിമിതപ്പെടുത്തി. എന്നാൽ, പാരീസ് ഗെയിംസിൽ പുരുഷ-വനിതാ അത്ലറ്റുകളുടെ എണ്ണം തുല്യമായിരിക്കും. കോവിഡ് മൂലം മാറ്റിവെച്ച ടോക്യോ ഗെയിംസിൽ വനിതാ പ്രാതിനിത്യം 48.8 ശതമാനമായിരുന്നു.

No comments:

Post a Comment

Post Top Ad