F 2021ൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താൻ കഴിയില്ല; ഐപിഎൽ ടീം അധികരിക്കുക 2022ലെന്ന് റിപ്പോർട്ട് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 7, 2020

2021ൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താൻ കഴിയില്ല; ഐപിഎൽ ടീം അധികരിക്കുക 2022ലെന്ന് റിപ്പോർട്ട്



അടുത്ത വർഷം പുതിയ ഐപിഎൽ ടീം എന്ന റിപ്പോർട്ടുകളെ തള്ളി പുതിയ റിപ്പോർട്ട്. അടുത്ത വർഷത്തെ ഐപിഎലിലേക്ക് ഇനി അധിക സമയമില്ലെന്നും അതുകൊണ്ട് തന്നെ പുതിയ ടീം ഉൾപ്പെടുത്തുക ബുദ്ധിമുട്ടാവുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്തു. 2022ൽ പുതിയ ടീമെന്ന ആശയം പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
“2021ലാണ് സ്റ്റാറുമായുള്ള സംപ്രേഷണക്കരാർ അവസാനിക്കുക. അത് അവസാനിച്ചു കഴിഞ്ഞ് പുതിയ ടീമുകളെ ഉൾപ്പെടുത്തുകയാണ് നല്ലത്. അങ്ങനെയാണെങ്കിലേ സംപ്രേഷണ കരാറും മറ്റും വർധിപ്പിക്കാൻ സാധിക്കൂ. വാഷിക ജനറൽ ബോഡി മീറ്റിംഗിലേ അവസാന തീരുമാനം എടുക്കൂ. മാത്രമല്ല, 10 ടീമുകൾ എന്നാൽ ലീഗ് മത്സരങ്ങൾ തന്നെ 94 എണ്ണമാകും. അതിന് ദീർഘമായ വിൻഡോ വേണം. ഇപ്പോഴത്തെ അവസ്ഥയിൽ അത്രയധികം മത്സരങ്ങൾ ബുദ്ധിമുട്ടാണ്.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ൈ

No comments:

Post a Comment

Post Top Ad