F ആസ്റ്റർ മിംസ് കണ്ണൂരിൽ കോവിഡ്- 19 മഹാമാരിയെ അതിജീവിച്ച ജനഹൃദയങ്ങളുടെ സംഗമം നടത്തി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 30, 2020

ആസ്റ്റർ മിംസ് കണ്ണൂരിൽ കോവിഡ്- 19 മഹാമാരിയെ അതിജീവിച്ച ജനഹൃദയങ്ങളുടെ സംഗമം നടത്തി



കണ്ണൂര്‍ :ലോകത്തെ തന്നെ വിറപ്പിച്ച കോവിഡ്- 19 മഹാമാരിയിൽ നിന്നും ഇന്നും നാടും നാട്ടുകാരും മുക്തരായിട്ടില്ല. ആരോഗ്യ മേഘലയിൽ ഒരു വെല്ലുവിളിയും  ജനഹൃദയങ്ങളിൽ ഭയപ്പാടും സൃഷ്ടിച്ച കോവിഡ്- 19 ഇന്നും നിരവധി മേഘലകളെ തളർത്തി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.
നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം ഈ ഒരു കാലയളവിൽ ജില്ലയെ പിടിച്ചു നിർത്താൻ ചാലകശക്തിയായി വർത്തിച്ചത് കണ്ണൂരിലെ ജില്ലാ പോലീസ് ചീഫ് യതീഷ് ചന്ദ്ര ഐ പി എസി ന്റെ നേതൃത്വത്തിലുള്ള പേലീസ് സേനയും മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരും മാണ്. അവർക്കുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ കഴിയില്ല.
‌കേരളത്തിൽ സ്വകാര്യ മേഘലയിൽ ആദ്യമായി കോ വിഡ് ചികിത്സ ആരംഭിച്ചത് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലാണ്.  കോവിഡ് രോഗികളെ ചികിത്സിച്ച് ജില്ലയിലെ ആരോഗ്യ  മേഘലയിലെ പ്രവർത്തനങ്ങൾക്ക് നിരവധി പ്രശംസയും അംഗീകാരവും ഏറ്റുവാങ്ങിയിട്ടുണ്ട് ആസ്റ്റർ മിംസ്. ഹോസ്പിറ്റലിൽ വെച്ച് കോവിഡ്- 19 മഹാമാരിയെ അതിജീവിച്ച ജനഹൃദയങ്ങളുടെ ഒരു സംഗമമാണ് Z00M മീററിംങ്ങ് വഴി ഇന്ന് നടന്നത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ടൂറിസം ഡയരകടറും, സ്മാർട്ട് സിറ്റി സിഇഒ യുമായ പി ബാലകിരൺ ഐഎഎസ് നിർവ്വഹിച്ചു. ബഹുമാനപ്പെട്ട പോലീസ് ചീഫ് യതീഷ് ചന്ദ്ര ജി എച്ച് ഐ പി എസ് മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ നാരായൺ നായക് അദ്ധ്യക്ഷത വഹിക്കുച്ചു. പരിപാടിയിൽ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൽടന്റ് ഡോക്ടർ ഹനീഫ്, ക്രിറ്റിക്കൽ കെയർ വിഭാഗം മേധാവി ഡോകടർ രാജേഷ്, പിഡിയാട്രിക്ക് വിഭാഗം മേധാവിയും നോഡൽ ഓഫീസറുമായ ഡോകടർ നന്ദകുമാർ, പൽമനോളജി വിഭാഗം സീനിയർ കൺസൽടന്റ് ഡോക്ടർ ശ്രീജിത്ത് എം.ഒ, എമർജൻസി വിഭാഗം ഡോകടർ ജിനേഷ് എന്നിവർ സംസാരിച്ചു. കോ വിഡ്- 19 ചികിത്സ കഴിഞ്ഞ നിരവധി പേർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടും അനുഭവങ്ങൾക്ക് ഡോകടർമാർ മറുപടി പറഞ്ഞും ഹൃദ്യമായ ഒരു പരിപാടിയായി മാറി.

  

No comments:

Post a Comment

Post Top Ad