F ഇന്ധന വില വീണ്ടും കൂടി; 11 ദിവസത്തിനിടെ കൂടിയത് ഒരു രൂപയിലധികം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, December 3, 2020

ഇന്ധന വില വീണ്ടും കൂടി; 11 ദിവസത്തിനിടെ കൂടിയത് ഒരു രൂപയിലധികം


 
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 82.55 രൂപ. ഡീസലിന് 76.37 രൂപ. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 1.99 രൂപയും കൂടി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം.

11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് വിവരം.

പാചക വാതകത്തിനും കഴിഞ്ഞ ദിവസം 50 രൂപ കൂട്ടിയിരുന്നു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.



  

No comments:

Post a Comment

Post Top Ad